കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതുകള്‍ നന്നാവുന്നത് ബിജെപിക്ക് ഇഷ്ടമല്ല.... സഹോദരനെതിരെയുള്ള കേസില്‍ മായാവതിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: 400 കോടിയുടെ ബിനാമി തട്ടിപ്പ് കേസില്‍ സഹോദരനെതിരെ കേസെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ ആദ്യമായി പ്രതികരിച്ച് മായാവതി. ബിജെപിയും ആര്‍എസ്എസും ദളിതുകളോ മറ്റ് പിന്നോക്ക വിഭാഗക്കാരോ നല്ല രീതിയില്‍ സമ്പാദിക്കുന്നതോ ഉയര്‍ന്ന് വരുന്നതിനെയോ എതിര്‍ക്കുന്നവരാണെന്ന് മായാവതി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച ഫണ്ടുകളുടെ വിവരങ്ങള്‍ ബിജെപി പരസ്യമാക്കാനും മായാവതി വെല്ലുവിളിച്ചു.

1

രാജ്യത്തെ എല്ലാവര്‍ക്കും അറിയാം, തിരഞ്ഞെടുപ്പ് കാലത്ത് രണ്ടായിരം കോടി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ടെന്ന്. എന്നാല്‍ ഈ പണം ആര് നല്‍കിയതാണെന്നതിന് യാതൊരു വിധ തെളിവുമില്ല. എന്നാല്‍ ഇതിന്റെ സ്രോതസ്സ് എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും മായാവതി പറഞ്ഞു. പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും വോട്ടുകള്‍ ഈ പണം ഉപയോഗിച്ചാണ് ബിജെപി നേടിയതെന്ന് മായാവതി ആരോപിച്ചു.

പിന്നാക്ക വിഭാഗത്തിലെ ഒരാള്‍ വളര്‍ന്ന് വരാന്‍ ബിജെപി അനുവദിക്കില്ല. ബിസിസിനസ് മേഖലയില്‍ പ്രത്യേകിച്ച് അത്തരമൊരു കാര്യത്തെ ബിജെപി വളര്‍ത്തികൊണ്ടുവരാന്‍ അനുവദിക്കില്ല. അധികാരം ഉപയോഗിച്ച് വിവിധ ഏജന്‍സികളെ അവര്‍ക്കെതിരെ ഉപയോഗിച്ച് ബിജെപി ഇല്ലാതാക്കുമെന്നും മായാവതി ആരോപിക്കുന്നു. അതേസമയം പിന്നാക്ക വിഭാഗക്കാരെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നും മായാവതി പറഞ്ഞു.

ബിജെപി വലിയ ഹരിശ്ചന്ദ്രമാരാണന്നാണ് വിചാരിക്കുന്നത്. അവര്‍ സ്വന്തം നേതാക്കളുടെ സ്വത്തുക്കളാണ് ആദ്യം അന്വേഷിക്കേണ്ടത്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോഴുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും ഒന്ന് കണക്കുകൂട്ടി നോക്കാനും മായാവതി പറഞ്ഞു. ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്തെ ഏറ്റവും വലിയ ജാതീയ സംഘടനകള്‍. അവര്‍ക്ക് ദളിതരെയും ആദിവാസികളെയും ഇഷ്ടമല്ല. അവര്‍ ഞങ്ങളെ തകര്‍ക്കാന്‍ നോക്കുകയാണ്. പക്ഷേ പാര്‍ട്ടി പോരാടുമെന്ന് മായാവതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്

English summary
mayawati hits out at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X