കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്‍ഷി റാമിനെ വിട്ട് മായാവതി, ബിഎസ്പി ബ്രാഹ്മണ തന്ത്രത്തിലേക്ക്, യോഗിയെ നേരിടാന്‍ നീക്കം!!

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയുടെ കുതിപ്പില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ മായാവതി. ബിജെപിയുടെ ബി ടീമാണെന്ന ആരോപണം വോട്ടുബാങ്ക് തകര്‍ക്കുന്ന സാഹചര്യത്തിലാണ് മായാവതി നേരിട്ട് ബിഎസ്പിയെ രക്ഷിക്കാന്‍ ഇറങ്ങുന്നത്. എന്നാല്‍ ബഹുജന്‍ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ കുറച്ച് മാറിയിരിക്കുകയാണ്. ഇത്തവണ ബ്രാഹ്മണ വിഭാഗത്തിലേക്കാണ് നോട്ടം. 2007ല്‍ മായാവതിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബ്രാഹ്മണരും ചേര്‍ന്നാണ്. മായാവതിക്ക് പണ്ടേ ഒരു സോഫ്റ്റ് കോര്‍ണറും അവരോടുണ്ട്. ബ്രാഹ്മണ വിഭാഗവുമായി നേരിട്ട് ചര്‍ച്ചകള്‍ക്കാണ് മായാവതി ഒരുങ്ങുന്നത്.

1

യുപിയില്‍ ബ്രാഹ്മണ രാഷ്ട്രീയം തിളച്ച് മറിയുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബ്രാഹ്മണര്‍ക്കായി ഒന്നും നല്‍കാന്‍ തയ്യാറല്ല. അവരെ അന്യായമായി വേട്ടയാടുകയും ചെയ്യുകയാണ്. പ്രതിപക്ഷ കക്ഷികളെല്ലാം ബ്രാഹ്മണ വോട്ടിന് പിന്നാലെയാണ്. കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. സമാജ് വാദി പാര്‍ട്ടി പരശുരാമന്റെ പ്രതിമയാണ് ബ്രാഹ്മണര്‍ക്കായി സ്ഥാപിക്കുന്നത്. യോഗിയുടെ സര്‍ക്കാര്‍ താക്കൂര്‍ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. നിയമനങ്ങളില്‍ അടക്കം കടുത്ത അവഗണന ബ്രാഹ്മണ വിഭാഗം നേരിടുന്നുണ്ട്. അടുത്ത തവണ ഉറപ്പായും യോഗിക്ക് ഇവരുടെ വോട്ട് കിട്ടില്ലെന്ന് ഉറപ്പാണ്.

ബീഹാറില്‍ മഹാസഖ്യത്തെ പൊളിക്കാന്‍ നിതീഷ്, മഞ്ജു വര്‍മയെ ഇറക്കി, രാഹുലിനെ എത്തിക്കാന്‍ കോണ്‍ഗ്രസ്!!ബീഹാറില്‍ മഹാസഖ്യത്തെ പൊളിക്കാന്‍ നിതീഷ്, മഞ്ജു വര്‍മയെ ഇറക്കി, രാഹുലിനെ എത്തിക്കാന്‍ കോണ്‍ഗ്രസ്!!

ബിഎസ്പിയുടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താന്‍ കന്‍ഷിറാം യുഗത്തില്‍ നിന്ന് മാറുകയാണ് മായാവതി. ബ്രാഹ്മിണ്‍ ജോഡോ എന്ന ക്യാമ്പയിന്‍ നവരാത്രിയുടെ സമയത്ത് ആരംഭിക്കാനാണ് തീരുമാനം. സീനിയര്‍ നേതാക്കള്‍ക്കാണ് ഇതിന്റെ ചുമതല. ജില്ലാ തലം മുതല്‍ വലിയ യോഗങ്ങള്‍ ബിഎസ്പി സംഘടിപ്പിക്കുന്നുണ്ട്. ഓരോ ജില്ലയില്‍ നിന്നും അഞ്ച് മുന്‍നിര നേതാക്കള്‍ ക്യാമ്പയിന്‍ മോഡല്‍ ഒരുക്കും. ബിഎസ്പിയിലെ ബ്രാഹ്മണ നേതാക്കള്‍ ഇത് ഏറ്റെടുത്ത് വിജയിപ്പിക്കാനാണ് നിര്‍ദേശം. ഇതിന് സീനിയോറിറ്റി ബാധകമല്ല. അതേസമയം എസ്പി അടക്കമുള്ളവര്‍ ബിഎസ്പിയുടെ വോട്ടുബാങ്ക് സ്വന്തമാക്കുന്ന സാഹചര്യത്തിലാണ് മായാവതിക്ക് കളത്തില്‍ ഇറങ്ങേണ്ടി വന്നത്.

സംസ്ഥാന തലത്തില്‍ ബിഎസ്പിയുടെ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രയാണ് ക്യാമ്പയിന്‍ നയിക്കുന്നത്. സംസ്ഥാനത്തെ 75 ജില്ലകളിലെയും ചുമതലക്കാരുമായി നേരിട്ടാണ് മിശ്ര സംസാരിക്കുന്നത്. അത്രയും ഗൗരവത്തോടെയാണ് ഈ നീക്കത്തെ മായാവതി കാണുന്നത്. മുന്‍ മന്ത്രി രംഗനാഥ് മിശ്രയും ഭീഷ്മ് ശങ്കര്‍ തിവാരി എന്നിവര്‍ക്കാണ് കിഴക്കന്‍ യുപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇത് പ്രിയങ്കാ ഗാന്ധിയുടെ കോട്ടയാണ്. സെന്‍ട്രല്‍ ഉത്തര്‍പ്രദേശില്‍ എംപി റിതേഷ് പാണ്ഡെ, മുന്‍ മന്ത്രിമാരായ അനന്തു മിശ്ര, നകുല്‍ ദുബെ എന്നിവര്‍ക്കാണ് ചുമതല. പശ്ചിമ യുപിയില്‍ ബ്രാഹ്മണ നേതാവിനെ തിരയുകയാണ് ബിഎസ്പി. ഇവിടെയുള്ള നേതാക്കള്‍, പ്രത്യേകിച്ച രണ്‍വീര്‍ ഉപാധ്യായ് ബിജെപിയിലേക്ക് പോയിരുന്നു.

ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!

English summary
mayawati looking for a new caste combination may shed her kanshi ram identity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X