കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തെരഞ്ഞെടുപ്പിനായി കോടികള്‍ സൂക്ഷിച്ചു; കറന്‍സി മാറ്റം വേണ്ടെന്ന് മുലായവും മായാവതിയും

മോദി സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്കുമേലെ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാണ് മുലായം സിങ് യാദവ് പറയുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 നോട്ടുകള്‍ അസാധുവാക്കാന്‍ തീരുമാനിച്ചതോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടിയത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനായി ശേഖരിച്ചുവച്ചിരുന്നത്. കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പാര്‍ട്ടികള്‍ക്കേറ്റിരിക്കുന്നത്.

അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്പിയുടെ മുലായം സിങ് യാദവും ബിഎസ്പിയുടെ മായാവതിയും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. 1970ലെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും കറന്‍സി അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

mayawati-mulayam

മോദി സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്കുമേലെ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാണ് മുലായം സിങ് യാദവ് പറയുന്നത്. ഇലക്ഷന്‍ ലാക്കാക്കിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല. പ്രതിദിന ചെലവിനുപോലും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും മുലായം പറഞ്ഞു.

പ്രമുഖരായ വ്യവസായികളെ സഹായിക്കാനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് മായാവതിയുടെ വിമര്‍ശനം. യുപി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മാത്രമാണ് മോദി സര്‍ക്കാരിന് കള്ളപ്പണത്തെക്കുറിച്ച് ബോധ്യമാകുന്നത്. രണ്ടരവര്‍ഷമായിട്ടും ഇതിനെതിരെ ഒന്നും ചെയ്തിട്ടില്ല. 90% ജനങ്ങളും ഇപ്പോഴത്തെ തീരുമാനത്തില്‍ അസന്തുഷ്ടരാണെന്നും മായാവതി പറഞ്ഞു.

English summary
Mayawati, Mulayam liken currency ban to emergency, demand rollback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X