Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് മായാവതി... കോണ്‍ഗ്രസിന് തിരിച്ചടി!!

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമാവാമെന്ന കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ തിരിച്ചടി. ന്യായമായ സീറ്റില്ലെങ്കില്‍ സഖ്യം വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മായാവതി നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മാത്രമേ സഖ്യത്തില്‍ പ്രശ്‌നമുള്ളൂവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം മായാവതി ഉറച്ചുനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം ബിഎസ്പി മഹാസഖ്യത്തില്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് മാത്രമല്ല പ്രതിപക്ഷ ഐക്യത്തെ അത് മൊത്തത്തില്‍ ബാധിക്കും. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വന്‍ വിജയവും ഇതോടെ സാധ്യമാകും. കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ചത് പോലെ ബിജെപി അവരെ കേസുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് സൂചനയുണ്ട്.

ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

കോണ്‍ഗ്രസിന്റെ കാല്‍ക്കല്‍ സീറ്റിനായി വീഴില്ലെന്ന് മായാവതി തുറന്നടിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണ്. അതേസമയം ബിജെപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് മായാവതി. രണ്ടിലൊരാള്‍ എപ്പോഴും ഉയര്‍ന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് മായാവതി പറഞ്ഞു.

 ന്യൂനപക്ഷത്തിന് വേണ്ടിയുള്ള പ്രയത്‌നം

ന്യൂനപക്ഷത്തിന് വേണ്ടിയുള്ള പ്രയത്‌നം

ബിഎസ്പി ദളിതുകള്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗം, മുസ്ലീങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും എന്നും ഇവരെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുക കഠിനമാണ്. ബിഎസ്പിക്ക് കാര്യമായ സീറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാവില്ലെന്നും മായാവതി പറഞ്ഞു.

 ചൗത്താലയുടെ പിന്തുണ

ചൗത്താലയുടെ പിന്തുണ

ഓം പ്രകാശ് ചൗത്താലയുടെ പിന്തുണയാണ് മായാവതിക്ക് കോണ്‍ഗ്രസിനെ എതിര്‍ക്കാനുള്ള തുറുപ്പുച്ചീട്ടായി മാറിയത്. ദേശീയ തലത്തില്‍ മായാവതിക്ക് പിന്തുണ വര്‍ധിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് മായാവതിയുടെ നീക്കം. അതേസമയം സീറ്റിന്റെ കാര്യത്തില്‍ മായാവതി വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ട് വിട്ടുവീഴ്ച്ചയ്ക്ക് അവര്‍ തയ്യാറാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

 മഹാസഖ്യത്തില്‍ ഉണ്ടാവില്ലേ

മഹാസഖ്യത്തില്‍ ഉണ്ടാവില്ലേ

മായാവതി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ളതാണ്. മഹാസഖ്യത്തില്‍ തന്റെ സാധ്യതകളെ അടയ്ക്കുന്നത് കോണ്‍ഗ്രസാണെന്ന അഭിപ്രായവും മായാവതിക്കുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മഹാസഖ്യത്തിന്റെ ഭാഗമാക്കാതെ ഇരിക്കാനാണ് അവരുടെ ശ്രമം. മധ്യപ്രദേശിലും രാജസ്ഥാനിലും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ നേടാനുള്ള ശ്രമവും മായാവതി നടത്തുന്നുണ്ട്. ഇവിടെ ദളിത് വോട്ടുകള്‍ ഭിന്നിക്കുന്നത് കോണ്‍ഗ്രസിനും ആശങ്കയാണ്.

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസ് ഇതിന് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ്. യുപിയില്‍ ചന്ദ്രശേഖര്‍ ആസാദിനെ ഒപ്പം കൂട്ടിയുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തുന്നത്. ദളിതുകള്‍ ചന്ദ്രശേഖര്‍ ആസാദിന് കീഴില്‍ ശക്തമായി അണിനിരക്കുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. മായാവതി ഈ നീക്കത്തില്‍ വലിയ ഭയത്തിലാണ്. ചന്ദ്രശേഖര്‍ ആസാദിന് കീഴില്‍ രാജ്യത്തെ മുഴുവന്‍ ദളിതുകളെയും ഒന്നിച്ച് അണിനിരത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+