മോദിവിരുദ്ധ സഖ്യത്തില്‍ മായാവതി ചേരില്ല
ലഖ്നൊ: നരേന്ദ്ര മോദിക്കും ബി ജെ പിക്കും ബദലായി ഒരുങ്ങുന്ന വിശാല സഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി മായാവതി ചേരില്ല. ലാലുപ്രസാദ് യാദവ് ഇടനിലക്കാരനായാല്‍ ബി എസ് പിയോട് സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന മുലായം സിംഗ് യാദവിന്റെ പ്രസ്താവനയെ മായാവതി തള്ളിക്കളഞ്ഞു. തല്ക്കാലം ബി എസ് പി ഒരു പാര്‍ട്ടിയോടും സഖ്യത്തിനില്ല. ഉത്തര്‍ പ്രദേശില്‍ വരും തിരഞ്ഞെടുപ്പുകളിലും ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായ പറഞ്ഞു.
സഖ്യത്തിനില്ല എന്ന് മാത്രമല്ല, മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ കനത്ത ഭാഷയില്‍ വിമര്‍ശിക്കാനും മായാവതി മറന്നില്ല. എസ് പി സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ.് എസ് പി ഭരണത്തില്‍ വന്നതിന് ശേഷം ഉത്തര്‍ പ്രദേശില്‍ നിരവധി ക്രമസമാധാന പ്രശനങ്ങളുണ്ടായി. അവരോടൊപ്പം ചേരുന്ന പ്രശ്നം ഉദിക്കുന്നില്ല - മായ നയം വ്യക്തമാക്കി.

ബിഹാറില്‍ ബി ജെ പിക്കെതിരെ ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ജെ ഡി യു നേതാവ് നിതീഷ് കുമാറും കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്നു. 23 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ നാമാവശേഷമായ ഇരുപാര്‍ട്ടികളും ബി ജെ പിയെയും മോദിയെയും തറ പററിക്കാനാണ് സഖ്യമുണ്ടാക്കുന്നത്.
ഇതിന് സമാനമായ രീതിയില്‍ ഉത്തര്‍ പ്രദേശിലും ബി ജെ പിക്കെതിരെ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. ലാലു പ്രസാദ് നേരിട്ട് മധ്യസ്ഥനാകാമെങ്കില് മായാവതിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മുലായം സിംഗ് യാദവ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഈ പ്രസ്താവനകളെ തള്ളിക്കളയുന്ന സമീപനമാണ് മായാവതി സ്വീകരിച്ചത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന്












Click it and Unblock the Notifications