കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിവിരുദ്ധ സഖ്യത്തില്‍ മായാവതി ചേരില്ല

Google Oneindia Malayalam News

ലഖ്‌നൊ: നരേന്ദ്ര മോദിക്കും ബി ജെ പിക്കും ബദലായി ഒരുങ്ങുന്ന വിശാല സഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി മായാവതി ചേരില്ല. ലാലുപ്രസാദ് യാദവ് ഇടനിലക്കാരനായാല്‍ ബി എസ് പിയോട് സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന മുലായം സിംഗ് യാദവിന്റെ പ്രസ്താവനയെ മായാവതി തള്ളിക്കളഞ്ഞു. തല്‍ക്കാലം ബി എസ് പി ഒരു പാര്‍ട്ടിയോടും സഖ്യത്തിനില്ല. ഉത്തര്‍ പ്രദേശില്‍ വരും തിരഞ്ഞെടുപ്പുകളിലും ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായ പറഞ്ഞു.

സഖ്യത്തിനില്ല എന്ന് മാത്രമല്ല, മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ കനത്ത ഭാഷയില്‍ വിമര്‍ശിക്കാനും മായാവതി മറന്നില്ല. എസ് പി സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ.് എസ് പി ഭരണത്തില്‍ വന്നതിന് ശേഷം ഉത്തര്‍ പ്രദേശില്‍ നിരവധി ക്രമസമാധാന പ്രശനങ്ങളുണ്ടായി. അവരോടൊപ്പം ചേരുന്ന പ്രശ്‌നം ഉദിക്കുന്നില്ല - മായ നയം വ്യക്തമാക്കി.

mulayam-mayawati

ബിഹാറില്‍ ബി ജെ പിക്കെതിരെ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ജെ ഡി യു നേതാവ് നിതീഷ് കുമാറും കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്നു. 23 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ നാമാവശേഷമായ ഇരുപാര്‍ട്ടികളും ബി ജെ പിയെയും മോദിയെയും തറ പററിക്കാനാണ് സഖ്യമുണ്ടാക്കുന്നത്.

ഇതിന് സമാനമായ രീതിയില്‍ ഉത്തര്‍ പ്രദേശിലും ബി ജെ പിക്കെതിരെ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. ലാലു പ്രസാദ് നേരിട്ട് മധ്യസ്ഥനാകാമെങ്കില്‍ മായാവതിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മുലായം സിംഗ് യാദവ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഈ പ്രസ്താവനകളെ തള്ളിക്കളയുന്ന സമീപനമാണ് മായാവതി സ്വീകരിച്ചത്.

English summary
BSP chief Mayawati not ready to ally with Mulayam. Mayawati said her party would contest the elections alone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X