കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നത്: മായാവതി

Google Oneindia Malayalam News

ലഖ്നൊ: ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ബിജെപിയ്ക്ക് വോട്ടുനൽകുമെന്ന് നേരത്തെ മായാവതി പ്രതികരിച്ചിരുന്നു.

ലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻ

ദുരുപയോഗം ചെയ്തെന്ന്

ദുരുപയോഗം ചെയ്തെന്ന്


മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി സമാജ് വാദി പാർട്ടിയും കോൺഗ്രസും തന്റെ പ്രസ്താവന ദുരുപയോഗം ചെയ്തുവെന്നും ഇത് മുസ്ലിങ്ങൾക്കിടയിൽ നീരസത്തിന് ഇടയാക്കിയെന്നുമാണ് തിങ്കളാഴ്ച ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്ക് ഇടയാക്കി

അഭ്യൂഹങ്ങൾക്ക് ഇടയാക്കി

സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ബി‌എസ്‌പിയും ബിജെപിയും തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരത്തുന്നതിന് ഒക്ടോബർ 29 ന് ഞാൻ നടത്തിയ പ്രസ്താവന ദുരുപയോഗം ചെയ്യുകയാണ്. എം‌എൽ‌സി തിരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഞങ്ങളുടെ പാർട്ടി വോട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. ബിജെപിയായാലും മറ്റേതെങ്കിലും ശക്തമായ സ്ഥാനാർത്ഥിയായാലും ബിഎസ്പി അദ്ദേഹത്തിന് വോട്ട് ചെയ്യും. എസ്പിയും കോൺഗ്രസും ഈ പ്രസ്താവന ഒരു ഗൂഢാലോചനയായി ഉപയോഗിക്കുകയും മുസ്ലീങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും മായാവതി പറഞ്ഞു.

 സഖ്യത്തിനില്ലെന്ന്

സഖ്യത്തിനില്ലെന്ന്

എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബിഎസ്പി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം. ഇത് ബിജെപിയുടെ പ്രത്യയ ശാസ്ത്രത്തിന് വിപരീതമാണ്. ജാതി, വർഗ്ഗീയ, മുതലാളിത്ത പ്രത്യയ ശാസ്ത്രം പിൻതുടരുന്നവരുമായി പാർട്ടി സഖ്യമുണ്ടാക്കില്ലെന്നും മായാവതി വ്യക്കമാക്കിയിരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭ, സ്റ്റേറ്റ് കൌൺസിൽ തിരഞ്ഞെടുപ്പുകളിൽ സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിനായി ബിഎസ്പി ബിജെപിക്കോ മറ്റേതെങ്കിലും പാർട്ടികൾക്കോ വോട്ട് ചെയ്യുമെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.

 വിരമിക്കുമെന്ന്

വിരമിക്കുമെന്ന്

"ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും, പക്ഷേ ഞാൻ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് വിവാദങ്ങളോട് മായാവതി പ്രതികരിച്ചത്. ഇക്കാര്യത്തിൽ മുസ്ലീം സമുദായത്തിന് ഉറപ്പ് നൽകിക്കൊണ്ടാണ് മായാവതി രംഗത്തെത്തിയത്. ഞാൻ അധികാരം വിട്ടുനൽകിയെങ്കിലും ബിജെപിയ്ക്ക് മുമ്പിൽ മുട്ടുമടക്കിയിട്ടില്ല. പക്ഷേ ഒരിക്കൽപ്പോലും ഹിന്ദു മുസ്ലിം കലാപം ഉണ്ടായിട്ടില്ല. ബിജെപി സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് എനിക്ക് മേൽ സമ്മർദ്ധം ചെലുത്തിയിരുന്നു. എന്നാൽ ഒരിക്കൽപ്പോലും ഞാൻ അതിന് വഴങ്ങിയില്ല. ബിഎസ്പിയുടേയും ബിജെപിയുടേയും പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണെന്നും മായാവതി അവകാശപ്പെട്ടു.

 ഒന്നും ചെയ്തില്ല

ഒന്നും ചെയ്തില്ല


2003ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കെ ബിജെപി സഖ്യത്തിന് മേൽ സമ്മർദ്ദം ചെലുത്തി തെറ്റായ കേസിൽപ്പെടുത്താൻ ശ്രമിച്ചെന്നും മായാവതി പറയുന്നു. ആ സമയത്ത് സോണിയാ ഗാന്ധി എന്നോട് ഫോണിൽ സംസാരിക്കുകയും കോൺഗ്രസ് അധികാരത്തിലെത്തിയാൽ നീതി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അതിന് ശേഷം വർഷങ്ങളോളം കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയെങ്കിലും പാർട്ടി ഒന്നും തന്നെ ചെയ്തിരുന്നില്ല.

English summary
Mayawati responds to rumours about her statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X