കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മാത്രമല്ല കോണ്‍ഗ്രസും കുറ്റക്കാര്‍... ഇന്ധന വില വര്‍ധനവില്‍ തുറന്നടിച്ച് മായാവതി!!

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ബന്ദില്‍ നിന്ന് ബിഎസ്പി അധ്യക്ഷ മായാവതി പിന്മാറിയിരുന്നു. പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ബന്ദുമായി യോജിപ്പില്ലെന്നായിരുന്നു മായാവതി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്ധനവിലയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മായാവതി. ഇന്ധന വിലയ്ക്ക് യുപിഎ സര്‍ക്കാരും ബിജെപിയും ഒരേപോലെ കാരണക്കാരാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ നിരയില്‍ വലിയൊരു വിള്ളലിന് ഇത് കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പോകാനുള്ള നീക്കങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.

1

അതേസമയം മോദിക്കും രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരെയും പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മായാവതി ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ബിഎസ്പി ഈ വിഷയത്തിലുള്ള എതിര്‍പ്പ് അറിയിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തെ പിന്നില്‍ നിന്ന് കുത്തുന്നതാണ് ഈ നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മധ്യപ്രദേശില്‍ ബിഎസ്പിയുമായി കോണ്‍ഗ്രസിന് സഖ്യവുമുണ്ട്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് വിമര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വില നിയന്ത്രണാതീതമാക്കിയത് കോണ്‍ഗ്രസാണ്. ഇതേ നയമാണ് എന്‍ഡിഎയും തുടരുന്നതെന്നും മായാവതി പറഞ്ഞു. നേരത്തെ ഭാരത ബന്ദിനെതിരെയുള്ള അതിക്രമങ്ങളെയും മായാവതി വിമര്‍ശിച്ചിരുന്നു.

ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവാതെ ചന്ദ്രബാബു നായിഡു.... പകരം രഹസ്യ സഖ്യമുണ്ടാക്കും!!ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവാതെ ചന്ദ്രബാബു നായിഡു.... പകരം രഹസ്യ സഖ്യമുണ്ടാക്കും!!

മല്യയുടെ തുറന്നുപറച്ചിലിന് പിന്നില്‍ രാഹുല്‍... ലണ്ടന്‍ യാത്ര സംശയാസ്പദമെന്ന് ബിജെപിമല്യയുടെ തുറന്നുപറച്ചിലിന് പിന്നില്‍ രാഹുല്‍... ലണ്ടന്‍ യാത്ര സംശയാസ്പദമെന്ന് ബിജെപി

English summary
mayawati ruffles congress feathers by blaming upa for fuel price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X