Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതി നരേന്ദ്രമോദിയെ അപമാനിച്ചു, ഒപ്പം ബിജെപി വനിത നേതാക്കളെയും, വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ദില്ലി: ബിഎസ്പി അധ്യക്ഷ മായാവതിയുടെ മോദി വിരുദ്ധ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനൊപ്പം ബിജെപിയിലെ വനിത നേതാക്കളെയുമാണ് മായാവതി അപമാനിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആല്‍വാര്‍ സംഭവത്തില്‍ മായാവതി പ്രതികരിക്കാതെ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സംരക്ഷിക്കയാണ് മായാവതിയെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

മാപ്പപേക്ഷിക്കുമെന്ന്

മാപ്പപേക്ഷിക്കുമെന്ന്

ബിജെപി മായാവതിയില്‍ നിന്നും മോദിക്കെതിരെ നടന്ന പരാമര്‍ശത്തില്‍ മാപ്പ് അപേക്ഷ പ്രതീക്ഷിച്ചിരുന്നു എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജസ്ഥാനില്‍ ദലിത് യുവതി പീഡനത്തിന് ഇരയായത് കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ്, സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മായാവതി ദളിത് നേതാവായും എന്തുകൊണ്ടാണ് യുവതിക്ക് അനുകൂലമായി സംസാരിക്കാത്തത് എന്ന മോദിയുടെ ചോദ്യത്തിന് മായാവതി ഉത്തരം നല്‍കാതെ മോദിയെ വ്യക്തിപരമായി അപമാനിക്കയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

 മായാവതി മാത്രമോ?

മായാവതി മാത്രമോ?

മായാവതി മാത്രമാണോ ലോകത്തിലെ ആകെയുള്ള ദളിത് സ്ത്രീ, മായാവതി എന്നാണ് അവസാനമായി ദളിത് വനിതകള്‍ക്കായി സംസാരിച്ചതെന്നും മായാവതി സെലക്ടീവായി മാത്രമാണ് സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ മഹാഖഡ്ബന്ധന്‍ പരാജയമായെന്നും അതാണ് മായാവതി ഇത്രയധികം ആശങ്കയിലെന്നും സീതാരാമന്‍ പറയുന്നു.

 കാവിഭീകരതയെന്ന് ആരോപണം

കാവിഭീകരതയെന്ന് ആരോപണം

കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിക്കയും അതെല്ലാം കാവി ഭീകരതയാണെന്ന് പറയുകയും ചെയ്യുന്നു. ആര്‍എസ്എസിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പറയുന്ന തമിഴ്‌നാട് കോണ്‍ഗ്രസ് ചീഫ് അളഗിരിയുടെ വാര്‍ത്താ സമ്മേളനത്തിന് മറുപടിയായിരുന്നു ഇത്. കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് സമയം ക്ഷേത്രത്തിലെത്തുന്ന ഇലക്ഷന്‍ സീസണ്‍ ഹിന്ദുക്കളാണ് കോണ്‍ഗ്രസെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യം മുഖ്യന്‍ കമല്‍ ഹാസന്‍ ഭീകരാവാദവും കൊലപാതകവും തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാക്കണമെന്നും നിര്‍മല പറഞ്ഞു. നാഥുറാം ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന കമലഹാസന്റെ പരാമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+