Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ജയിച്ചത് എസ്പിയെ ജനങ്ങള്‍ പേടിച്ചത് കൊണ്ട്, ബിഎസ്പി തിരിച്ചുവരുമെന്ന് മായാവതി

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് തകര്‍ന്ന് തരിപ്പണമായി പോയിരുന്നു ബിഎസ്പി. പാര്‍ട്ടി ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു എന്നും ആരോപണമുയര്‍ന്നിരുന്നു. വെറും ഒരു സീറ്റ് മാത്രമാണ് യുപിയില്‍ നേടാനായത്. നേരത്തെ യുപി ഭരിച്ച പാര്‍ട്ടിയുടെ ഇത്ര വലിയ തോല്‍വി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ തളര്‍ന്നുപോകരുതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. തീര്‍ച്ചയായും ബിഎസ്പി തിരിച്ചുവരുമെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പി പ്രതീക്ഷിച്ചതിന് വിപരീതമായിട്ടുള്ള ഫലമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.

1

തോല്‍വി ഒരിക്കലും ബിഎസ്പിയെ പിന്നോട്ടടിപ്പിക്കില്ല. പാര്‍ട്ടിയുടെ വീര്യം അതിലൂടെ ചോര്‍ന്നുപോകില്ല. ആ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ പഠിക്കും. തെറ്റ് പറ്റിയത് എവിടെയാണെന്ന് കണ്ടെത്തി പരിഹരിക്കുമെന്നും, പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി, വീണ്ടും അധികാരത്തിലെത്തുമെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പിയുടെ ഭാവിക്കായുള്ള സുപ്രധാന പാഠമാണ് യുപി തിരഞ്ഞെടുപ്പ് ഫലമെന്നും മായാവതി പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടി ജാദവ വോട്ടില്‍ മാത്രമല്ല, ഒബിസി, ബ്രാഹ്മണര്‍. ദളിതര്‍ എന്നിവര്‍ക്കിടയിലും വമ്പന്‍ മുന്നേറ്റം നടത്തുമെന്നായിരുന്നു മായാവതി അവകാശപ്പെട്ടിരുന്നത്. ബിജെപി നേതാവ് അമിത് ഷായും ബിഎസ്പി നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.

ബിഎസ്പി ഇപ്പോള്‍ വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ബിജെപിയും ഇതേ അവസ്ഥയിലൂടെയാണ് യുപിയില്‍ ഉണ്ടായിരുന്നത്. 2017ന് മുമ്പ് യുപിയില്‍ എന്തായിരുന്നു ബിജെപിയുടെ അവസ്ഥ. അവര്‍ക്ക് സംസ്ഥാനത്ത് വലിയ സാധ്യതകള്‍ ആ സമയത്തിലായിരുന്നു. ഇന്ന് കോണ്‍ഗ്രസും ബിജെപി കടന്നുപോയ അതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബിഎസ്പിക്കും നേതൃത്വത്തിനും യുപി തിരഞ്ഞെടുപ്പ് ഒരു പാഠമാണ്. കഠിന പ്രയത്‌നം ഇനിയും തുടരും. ബിഎസ്പിക്കെതിരെ വലിയ നെഗറ്റീവ് ക്യാമ്പയിനാണ് യുപിയില്‍ നടന്നത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. അത് നടത്തിയവര്‍ വിജയിച്ചുവെന്നും മായാവതി പറഞ്ഞു.

ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ സത്യാവസ്ഥ ഇതിന് വിപരീതമാണ്. ബിജെപിയുമായി ബിഎസ്പിക്കുള്ള യുദ്ധം രാഷ്ട്രീയമായി മാത്രമല്ല, പ്രത്യയശാസ്ത്രപരമായും വോട്ടിംഗിലൂടെയും ചേര്‍ന്നതാണെന്നും മായാവതി വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ബിജെപിയുടെ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ ഒരിക്കലും സംതൃപ്തരായിരുന്നു. എന്നാല്‍ എസ്പിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നത് ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ലഭിച്ചത്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവും. തീര്‍ച്ചയായും ബിഎസ്പി തിരിച്ചുവരുമെന്നും മായാവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+