Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ സുഹൃത്ത്... അറസ്റ്റ് വെറും നാടകം, നിലപാടില്ലാതെ മായാവതി!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ അടവ് പിഴച്ച് മായാവതി. ഭീം ആര്‍മി നേതാവ് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വരവിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് അവര്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ നാടകമെന്നാണ് മായാവതി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയം മാറുന്നത് മായാവതി കൃത്യമായി മനസ്സിലാക്കിയിട്ടില്ല എന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.

ബഹുജന്‍ ദളിത് രാഷ്ട്രീയം ബിജെപിയുടെ രംഗപ്രവേശത്തോടെ മാറിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ദളിതുകള്‍ സംഘടിതമായി ഒരു നേതാവിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. എന്നാല്‍ ഇത് മുതലെടുക്കാനുള്ള യാതൊരു ശ്രമവും മായാവതിയില്‍ നിന്നുണ്ടായില്ല. അഖിലേഷ് യാദവുമായി കൂട്ടുകെട്ട് ഏകപക്ഷീയമായി ഒഴിവാക്കിയതും കൂട്ടുകക്ഷിയുടെ ശക്തി മായാവതിക്ക് അറിയാത്തത് കൊണ്ടാണ്. ചന്ദ്രശേഖര്‍ ആസാദിനെ എതിര്‍ക്കുന്നത് രാഷ്ട്രീയപരമായി ബിഎസ്പിയുടെ അന്ത്യം കൂടിയാണ് കുറിക്കുന്നത്.

അറസ്റ്റ് വെറും നാടകം

അറസ്റ്റ് വെറും നാടകം

ചന്ദ്രശേഖര്‍ ആസാദ് ദില്ലിയില്‍ നടത്തിയതെല്ലാം വെറും നാടകമാണ്. ബിജെപിക്ക് വേണ്ടി രഹസ്യമായി കാര്യങ്ങളെ നയിക്കുന്നത് ആസാദാണെന്നും മായാവതി ആരോപിച്ചു. ദില്ലിയിലെ ബിഎസ്പിയുടെ വോട്ടുബാങ്ക് തകര്‍ക്കുകയാണ് അയാളുടെ ലക്ഷ്യം. ബിജെപിയുടെ കളിപ്പാവയാണ് ആസാദെന്ന് ദളിതര്‍ക്ക് അറിയാം. ബിഎസ്പിയുടെ ശക്തികേന്ദ്രങ്ങളിലാണ് ഭീം ആര്‍മി പ്രവര്‍ത്തിക്കുന്നതെന്നും മായാവതി ആരോപിച്ചു.

ദളിതുകളെ കൈയ്യിലെടുക്കാന്‍ ശ്രമം

ദളിതുകളെ കൈയ്യിലെടുക്കാന്‍ ശ്രമം

ബിഎസ്പിയുടെ വോട്ടുബാങ്ക് പപിടിക്കാന്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ജയിലില്‍ പോകുന്നതോടെ അവരെ സ്വാധീനിക്കാനാവുമെന്നാണ് പ്രതീക്ഷ. പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും യുപിയില്‍ പ്രതിഷേധിക്കുന്നതിന് പകരം അദ്ദേഹം ദില്ലിയില്‍ പോയിട്ടാണ് പ്രതിഷേധിക്കുന്നത്. ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഈ അറസ്റ്റ് നാടകം നടന്നതെന്നും ബിഎസ്പി പ റഞ്ഞു. അതേസമയം ദില്ലിയില്‍ 15 സീറ്റില്‍ ബീം ആര്‍മി മത്സരിക്കും.

വമ്പിച്ച പിന്തുണ

വമ്പിച്ച പിന്തുണ

ചന്ദ്രശേഖര്‍ ആസാദിന് ബിഎസ്പിയെ വിട്ടുപോയ യുവാക്കളുടെ വോട്ട് വലിയ രീതിയില്‍ നേടാനാവും. അതിന്റെ കാഴ്ച്ചയാണ് ജാമിയയിലെ പ്രകടനം കാണിച്ച് തന്നത്. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി അദ്ദേഹം സഖ്യമുണ്ടാക്കിയാല്‍ ഒരു സീറ്റ് പോലും മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കാനും സാധ്യത കുറവാണ്. മായാവതിയുടെ ദളിത്-ബഹുജന്‍ മുന്നേറ്റം അവസാനിച്ചെന്നാണ് ചന്ദ്രശേഖര്‍ ആസാദ് തെളിയിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ വെറും വട്ടപൂജ്യത്തിലേക്ക് ബിഎസ്പി വീണത് ഇതിന്റെ തെളിവാണ്.

ആസാദിന്റെ തിരിച്ചറിവ്

ആസാദിന്റെ തിരിച്ചറിവ്

യുപിയില്‍ ദളിതുകള്‍ ശക്തമായ വോട്ടുബാങ്കാണ്. പ്രധാനമായും ഇവരെല്ലാവരും അംബേദ്ക്കറിസ്റ്റുകളല്ല. മായാവതി ഇവരുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയുന്ന ഒരു നേതാവിനെ വളര്‍ത്തിയെടുക്കുന്നതില്‍ വന്‍ പരാജയമായപ്പോള്‍ ചന്ദ്രശേഖര്‍ ഇത് മനസ്സിലാക്കിയാണ് കളിച്ചത്. ദോബീസ്, ഖാതിക്‌സ്, വാല്‍മീകി എന്നീ വിഭാഗങ്ങള്‍ ആസാദിനൊപ്പം പോകുന്നു എന്നാണ് വ്യക്തമാകുന്നത്. ഇവര്‍ 2014, 2017, 2019 വര്‍ഷങ്ങളില്‍ എളുപ്പത്തില്‍ ബിജെപിക്കൊപ്പം പോയിരുന്നു. ഇവരെയാണ് ആസാദ് തിരിച്ചെത്തിച്ചിരിക്കുന്നത്.

മായാവതിയുടെ പിഴവ്

മായാവതിയുടെ പിഴവ്

മായാവതി വന്‍ പിഴവാണ് അടുത്ത കാലത്തായി കാണിച്ചത്. ബിഎസ്പിയുടെ പത്ത് എംപിമാരില്‍ വെറും രണ്ട് പേര്‍ മാത്രമാണ് ദളിതുകളുള്ളത്. ഒബിസി, ദളിത് വിഭാഗങ്ങള്‍ക്ക് ഇനി ബിഎസ്പിയില്‍ സ്ഥാനമില്ല എന്ന തോന്നല്‍ ഇതിലൂടെ ഈ വിഭാഗങ്ങള്‍ക്കുണ്ടായി. സാമ്പത്തിക മേഖല, പ്രതിരോധം, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം മായാവതി നിശബ്ദയാണ്. ഇതിലൂടെ രാഷ്ട്രീപരമായി മായാവതി തന്നെ ബിഎസ്പിയുടെ അന്ത്യം കുറിക്കുകയാണ് ഉണ്ടായത്.

പുതിയ രാഷ്ട്രീയം

പുതിയ രാഷ്ട്രീയം

ചന്ദ്രശേഖര്‍ ആസാദ് ഒറ്റയടിക്ക് യുപി രാഷ്ട്രീയത്തെ മാറ്റുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ കാണിക്കുന്നത്. മായാവതി പ്രശ്‌നങ്ങളില്‍ ഇടപെടാതെ നില്‍ക്കുമ്പോള്‍, ദളിതുകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ ഏറ്റുപിടിച്ച് ആസാദ് യുവാക്കളുടെ ഇടയില്‍ സ്ഥിരം നേതാവായി കഴിഞ്ഞു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുപിയില്‍ ആദ്യ പോരാട്ടത്തിന് ഭീം ആര്‍മി ഇറങ്ങും. മായാവതിയെ നേരത്തെ സഖ്യത്തിന് വിളിച്ച ആസാദ് ഇനി അതിന് തയ്യാറാവുമെന്ന് തോന്നുന്നില്ല. വലിയ വോട്ടുബാങ്ക് ആസാദിലേക്ക് പോകുന്നതോടെ മായാവതിയുടെ പ്രസക്തിയും യുപി രാഷ്ട്രീയത്തില്‍ ഇല്ലാതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+