അടവും ചുവടും പിഴയ്ക്കുന്നു;ബിജെപിയെ മെരുക്കാന്‍ മതംമാറ്റ തന്ത്രവുമായി മായാവതി, ഇതെങ്കിലും ഏശുമോ?
അസംനഗര്‍: അടുത്തിടെ ബിജെപി ആക്രമിക്കാനുളള ബിഎസ്പി നേതാവ് മായാവതിയുടെ എല്ലാ തന്ത്രങ്ങളും പാളിയിരുന്നു. ഇപ്പോഴിത ബിജെപിക്കെതിരെ പുതിയ ആയുധവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാവതി. ദളിതരോടുള്ള ബിജെപിയുടെ മനോഭാവം മാറ്റിയില്ലെങ്കില്‍ അംബേദ്കറെ പോലെ താനും മതം മാറുമെന്നാണ് ഭീഷണി.
അസംനഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മായാവതി ഇക്കാര്യം പറഞ്ഞത്. ദളിതരോടുള്ള മനോഭാവം മാറ്റുന്നതിന് ബിജെപിയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് മായാവതി പറഞ്ഞു. ദളിതര്‍ക്കു പുറമെ ആദിവാസി, പിന്നാക്ക വിഭാഗം, മതം മാറിയവര്‍ എന്നിവരോടുമുള്ള മനോഭാവം മാറ്റണമെന്നും മായാവതി പറയുന്നു.

ബിജെപി മനോഭാവം മാറ്റണം
ദളിതരോടുള്ള മനോഭാവം ബിജെപി മാറ്റണമെന്നാണ് മായാവതിയുടെ ആവശ്യം. ദളിതര്‍ക്കു പുറമെ ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, മതം മാറിയവര്‍ എന്നിവരോടൊക്കെയുള്ള മനോഭാവത്തിലും ബിജെപി മാറ്റം വരുത്തണമെന്ന് മായാവതി.

മതം മാറും
ദളിതരോടുള്ള മനോഭാവം മാറ്റാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ മതം മാറുമെന്നാണ മായാവതി പറയുന്നത്. ബുദ്ധമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതയാകു മെന്നാണ് മായാവതിയുടെ ഭീഷണി.

പരസ്യ വെല്ലുവിളി
ഉത്തര്‍പ്രദേശിലെ അസംനഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മായാവതി ഇക്കാര്യം പറഞ്ഞത്. ഇതിനായി ബിജെപിയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നാണ് മായാവതി പറഞ്ഞത്.

അംബേദ്കര്‍ ബുദ്ധ മതം സ്വീകരിച്ചിരുന്നു
അംബേദ്കര്‍ മരിക്കുന്നതിന് കുറച്ചുകാലം മുമ്പ് നാഗ്പൂരില്‍ വച്ച് ബുദ്ധമതം സ്വീകരിച്ചുവെന്ന് മായാവതി പറയുന്നു. ഇതേ വഴി തന്നെ താനും സ്വീകരിക്കുമെന്നാണ് അവര്‍ പറയുന്നത്.

തെറ്റിദ്ധരിപ്പിക്കുന്നു
നിയമസഭ തിരഞ്ഞെടപ്പുകളും ലോക്‌സഭ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയും ബിജെപി തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മായാവതി പറഞ്ഞു. 2014ല്‍ ഇതുപോലെ തന്നെ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും അവര്‍.

അച്ഛെ ദിന്‍ ഇതുവരെയായില്ല
ബിജെപി പറഞ്ഞ അച്ഛെ ദിന്‍ ഇതുവരെ കൊണ്ടുവരാനായിട്ടില്ലെന്ന് മായാവതി പറഞ്ഞു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും എല്ലാിടത്തുമുണ്ടെന്നും ഇതിന് വരുന്ന തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും അവര്‍ പറയുന്നു.

അടിയന്തരാവസ്ഥയേക്കാള്‍ മോശം
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ദുര്‍ബലമാക്കുകയാണെന്ന് മായാവതി പറഞ്ഞു. ജനാധിപത്യത്തെയും ബിജെപി ദുര്‍ബലമാക്കുന്നതായി മായാവതി ആരോപിച്ചു. അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോഴും മായാവതി.












Click it and Unblock the Notifications