കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത മുദ്രാവാക്യങ്ങള്‍ നിര്‍ബന്ധിച്ച് വിളിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് മായാവതി

Google Oneindia Malayalam News

ലഖ്നൗ: മത മുദ്രാവ്യാക്യങ്ങള്‍ നിര്‍ബന്ധിച്ച് വിളിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ഇതിനെതിരെ കര്‍ശമ നടപടി സ്വീകരിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഉത്തരം സംഭവങ്ങള്‍ സ്ഥിരമാകുന്നുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരക്കണമെന്നും മായാവതി ട്വീറ്റ് ചെയ്തു.

 mayawatinew-

<strong>ആന്ധ്രയിലും ഓപ്പറേഷന്‍ താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!</strong>ആന്ധ്രയിലും ഓപ്പറേഷന്‍ താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!

മത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിരമാകുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ മത സൗഹാര്‍ദ്ദവും ഐക്യവും നിലനില്‍ക്കുകയുള്ളൂവെന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ മായാവതി പറഞ്ഞു.

നേരത്തേ ഉത്തര്‍പ്രദേശിലെ ബാഗ്പാപാട്ടില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകന് നേരെ ആക്രമം നടന്നിരുന്നു. ഇംമ്ലാഖുര്‍ റഹ്മന്‍ എന്ന മുസ്ലീം പുരോഹിതനാണ് ആക്രമണത്തിന് ഇരയായത്. വീട്ടിലേക്ക് മടങ്ങി വരവെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിസമ്മതിച്ച അദ്ദേഹത്തെ സംഘം ക്രൂരമായി ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നോവയലും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്രസ വിദ്യാര്‍ത്ഥികളായിരുന്നു ഉനോവയില്‍ ആക്രമിക്കപ്പെട്ടത്.

<strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?</strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

<strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'</strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

English summary
Mayawati seeks strict action against religious slogan assault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X