കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മഞ്ഞുരുകുന്നു; 24 വര്‍ഷത്തിന് ശേഷം മുലായത്തിന്റെ കൂടെ വേദി പങ്കിടാന്‍ മായാവതി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ബദ്ധവൈരികളായ എസ്പി നേതാവ് മുലായം സിംഗ് യാദവും ബിഎസ്പി നേതാവ് മായാവതിയും ഇന്ന് ഒരേ വേദിയില്‍. മെയിന്‍പൂരിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് 24 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നത്. അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുക്കും.

വടകരയില്‍ യുഡിഎഫിന് പ്രതീക്ഷയേറി; ഭൂരിപക്ഷം 60000 വരെ ലഭിച്ചേക്കാം, പ്രധാന പ്രചാരണം ഒറ്റവിഷയംവടകരയില്‍ യുഡിഎഫിന് പ്രതീക്ഷയേറി; ഭൂരിപക്ഷം 60000 വരെ ലഭിച്ചേക്കാം, പ്രധാന പ്രചാരണം ഒറ്റവിഷയം

മുന്‍പ് കന്‍ഷി റാമും മുലായം സിംഗ് യാദവും ഒന്നിച്ച് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും 1995ലെ ഗസ്റ്റ് ഹൗസ് സംഭവം കാരണം ഈ സഖ്യം പരാജയപ്പെട്ടു. മെയിന്‍പുരില്‍ നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് ജയിച്ചുവരുന്ന നേതാവാണ് മുലായം സിങ്. എസ്പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. രാജ്യത്തേക്കാള്‍ വലുതാണ് രാജ്യത്തിനകത്തെ വ്യത്യസ്തകളെന്നും 1995ലെ ഗസ്റ്റ് ഹൗസ് സംഭവം രണ്ടു പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തടസ്സമല്ലെന്നും മായാവതി അഭിപ്രായപ്പെട്ടു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിംഗ് യാദവിന്റെ പ്രതികരണം.

mulayam-singh-yadav-mayawati-

1993ലാണ് മുമ്പ് എസ്പി, ബിഎസ്പി കൂട്ടുക്കെട്ടുണ്ടായത്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുതിര്‍ന്ന നേതാവ് കാന്‍ഷി റാമിന്റെ നേതൃത്വത്തില്‍ അന്ന് ഇരു പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും മുലായം സിങ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 1995ലെ പ്രസിദ്ധമായ ഗസ്റ്റ് ഹൗസ് സംഭവത്തെ തുടര്‍ന്ന് സഖ്യം പിരിഞ്ഞു. എസ്.പി നേതാക്കളും പ്രവര്‍ത്തകരും മായാവതിയുടെ ഗസ്റ്റ് ഹൗസ് ആക്രമിച്ചതാണ് സംഭവം. പിന്നീട് ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും സഖ്യസാധ്യതയെക്കുറിച്ച് ആലോചിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരി. എസ്പി നേതാവ് അഖിലേഷ് യാദവാണ് സഖ്യത്തിന് മുന്‍കൈയെടുത്തത്. എന്നാല്‍, തുടക്കത്തില്‍ സഖ്യ നീക്കത്തില്‍ മുലായം സിങ് യാദവിന് അതൃപ്തിയുണ്ടായിരുന്നു. യുപിയില്‍ ന്യൂനപക്ഷ, ദലിത് വോട്ടുകള്‍ വിഘടിച്ചാല്‍ ബിജെപിക്ക് ഗുണമാകുമെന്നും എക്കാലത്തും അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുമെന്നും ഇരുപാര്‍ട്ടികള്‍ക്കും ബോധ്യപ്പെട്ടതിന് ശേഷമാണ് സഖ്യമുണ്ടായത്. ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മണ്ഡലങ്ങളായിരുന്ന ഗൊരഖ്പുര്‍, കൈരാന എന്നിവ പിടിച്ചടക്കി സഖ്യം ശക്തി തെളിയിച്ചിരുന്നു.

English summary
Mayawati shares stage with Mulayam sigh Yadhav after 24 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X