കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ കോണ്‍ഗ്രസും ഉത്തര്‍പ്രദേശിലെ ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മായാവതി

  • By Desk
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് ബിഎസ്പി നേതാവായ മായാവതി കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത്. മധ്യപ്രദേശിലെ കോണ്ഗ്രസ് ഗവര്‍ണ്‍മെന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി. ഗോവധം ദേശീയ സുരക്ഷനിയമത്തിന്റെ പരിധിയില്‍ പെടുത്തിയതോടെ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഉത്തര്‍പ്രദേശിലെ ബിജെപി ഗവണ്‍മെന്റും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിക്കുന്നു.

<strong>അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങും എന്ന് പി ചിദംബരം</strong>അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങും എന്ന് പി ചിദംബരം

ഇതോടെ കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമാി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നതില്‍ പരസ്യമായി മായാവതി രംഗത്തെത്തിയിരിക്കുന്നു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രത്യാക്രമണത്തിനൊരുങ്ങുന്ന പ്രതിപക്ഷ കക്ഷികളുടെ മഹാഖഡ്ബന്ധന് എതിരെ മായാവതി ഇത്തരത്തില്‍ കടന്നാക്രമണം നടത്തുന്നത് ആദ്യമായല്ല.

Mayawati

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധം ചെയ്ത മുസ്ലിങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയിരുന്നു. ഇതേ സമയം ബിജെപി ഉത്തര്‍പ്രദേശില്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതാണ് മായാവതി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിക്കുന്നത്. രണ്ടും ഭീകരതയുടെ ഉദാഹരണമാണെന്ന് പറയുകയാണ് മായാവതി.

ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മായാവതി മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയിരുന്നു. മൂനു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെപി അധികാരത്തിലെത്തിയ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മയാവതിയുടെ സഖ്യത്തോടോപ്പം അധികാരത്തിലെത്തുകയായിരുന്നു. വരുന്ന ലോക,ഭ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലെത്തിയിരുന്നു. ഇവര്‍ കോണ്‍ഗ്രസുമായി ഉത്തര്‍പ്രദേശില്‍ സഖ്യത്തിനെതിരായിരുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസുമായി ചേരുന്നതുകൊണ്ട് മെച്ചമില്ലെന്നും വോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടില്ലെന്നും മായാവതി പറഞ്ഞിരുന്നു.

English summary
Mayawati slams congress government in Madhyapradesh for registering cow slaughter under national security act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X