Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാട്ടുനിയമത്തെ' എല്ലാവരും ഭയക്കുന്നു; യോഗി സര്‍ക്കാരിനെ കടന്നാക്രമിച്ച് മായാവതി

ലഖ്ന: യുപിയില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിഎസ്പി നേതാവ് മായാവതി.ഗുണ്ടകളും മാഫിയകളും നയിക്കുന്ന ഒരു സർക്കാരിനു കീഴില്‍ ജനങ്ങളെ ഭയം കീഴ്പ്പെടുത്തുകയാണെന്ന് മായാവതി പറഞ്ഞു.

yogimaya

സംസ്ഥാനത്ത് ബിജെപി സർക്കാരിനു കീഴില്‍ ക്രമസമാധാന പാലനം നടപ്പാകുന്നില്ല. മറിച്ച് ഗുണ്ടകളും മാഫിയകളും ചേർന്നുള്ള കാട്ടുനിയമങ്ങളാണ് നടപ്പാകുന്നത്. ഇത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ പുതിയ തലത്തിലേക്കാണ് നയിച്ചിരിക്കുന്നത്, കൊലപാതകങ്ങൾ സാധാരണമായിത്തീർന്നിരിക്കുന്നു. എല്ലാവർക്കും സുരക്ഷിതമല്ലാത്തതായി തോന്നുന്നു, അത് വളരെ നിർഭാഗ്യകരമാണ്, മായാവതി ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് യുപിയിലെ സൊഹ്റാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വീടിനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ദൈനിക് ജാഗരണ്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ ആശിഷ് ജന്‍വാനി സഹോദരന്‍ അശുതോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആശിഷിന്‍റെ ഭാര്യയ്ക്ക് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ആറ് മാസം ഗര്‍ഭിണിയാണ്. മദ്യമാഫിയയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. അതേസമയം മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് അയല്‍ക്കാരനുമായി ഉണ്ടായ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+