Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!

ലഖ്‌നൗ: പൗരത്വ നിയമത്തില്‍ രാജ്യം മൊത്തം പ്രതിഷേധം അലയടിക്കുന്നതിനിടെ ബിഎസ്പിയില്‍ പ്രശ്‌നങ്ങള്‍. നിയമത്തെ പിന്തുണച്ച എംഎല്‍എയെ മായാവതി സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മായാവതി സ്വീകരിച്ചത്. ബിഎസ്പി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും അച്ചടക്കലംഘനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കും. അത് എംപിമാരും എംഎല്‍എമാരും എന്ന വേര്‍തിരിവ് ഉണ്ടായിരിക്കില്ലെന്നും മായാവതി പറഞ്ഞു.

1

ബിഎസ്പിയുടെ എംഎല്‍എ രമാഭായ് പരിഹാറിനെയാണ് മായാവതി സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ പരിഹാര്‍ പൗരത്വ നിയമത്തെ പിന്തുണച്ചിരുന്നു. അതേസമയം പരിഹാറിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. പൗരത്വ നിയമം സമൂഹത്തെ വിഭജിക്കുന്നതാണെന്നും, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണെന്നും ആദ്യം പറഞ്ഞത് ബിഎസ്പിയാണ്. ഞങ്ങള്‍ പാര്‍ലമെന്റില്‍ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. രാഷ്ട്രപതിയോട് നിയമം പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് മായാവതി പറഞ്ഞു.

രമാഭായ് പരിഹാര്‍ മാത്രമാണ് നിയമത്തെ പരസ്യമായി പിന്തുണച്ചതെന്ന് മായാവതി പറയുന്നു. അതേസമയം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു. പൗരത്വ നിയമത്തില്‍ ഇതുവരെ ബിഎസ്പി പരസ്യമായ പ്രതിഷേധത്തിന് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിക്കണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. വിവിധ പ്രക്ഷോഭങ്ങളെ അവര്‍ പൂര്‍ണമായി പിന്തുണയ്ക്കാനും തയ്യാറായിട്ടില്ല.

ഇതിനിടെ പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടയാളുടെ കുടുംബം ആറ് പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ബിജ്‌നോറിലെ നഹതോറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ യുപി പോലീസ് വെടിവെപ്പില്‍ ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് പറഞ്ഞത്. കൊല്ലപ്പെട്ട സുലൈമാന്റെ കുടുംബമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പോലീസുകാര്‍ സുലൈമാനെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+