കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതി ആയോഗ് ആരോഗ്യ റിപ്പോര്‍ട്ടില്‍ സംസ്ഥാന- കേന്ദ്ര ബിജെപി സര്‍ക്കാരിനെ ലക്ഷ്യമിട്ട് മായാവതി

  • By Desk
Google Oneindia Malayalam News

ലക്നൗ: നീതി ആയോഗ് പുറത്തിറക്കിയ രാജ്യവ്യാപക ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ മോശം പ്രകടനത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി രംഗത്ത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയാത്തതില്‍ മായാവതി ബിജെപിയെ പരിഹസിച്ചു.

ഒരിടത്ത് വരള്‍ച്ച, തൊട്ടടുത്ത് ജലസമൃദ്ധി... ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം! ഒരു തടാകവിജയംഒരിടത്ത് വരള്‍ച്ച, തൊട്ടടുത്ത് ജലസമൃദ്ധി... ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം! ഒരു തടാകവിജയം

'പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ യുപി ഏറ്റവും പിന്നോക്കാവസ്ഥയുള്ള സംസ്ഥാനമാണെന്നള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനെ ലജ്ജിപ്പിക്കുന്നതാണ്. കേന്ദ്രത്തിലും യുപിയിലും ബിജെപി സര്‍ക്കാരാണ്. അത്തരം ഇരട്ട എഞ്ചിന്‍ സര്‍ക്കാരുണ്ടായിട്ടും എന്ത് പ്രയോജനം?' ബിഎസ്പി മേധാവി പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു.

യോഗിക്കെതിരെ മായാവതി

യോഗിക്കെതിരെ മായാവതി


ഉത്തര്‍പ്രദേശിലെ ഗ്രാമീണ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും കുറവ് നീതി ആയോഗിന്റെ ഹെല്‍ത്തി സ്‌റ്റേറ്റ്‌സ് പ്രോഗ്രസീവ് ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 'അത്തരമൊരു സംഭവവികാസം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം പൂര്‍ണ്ണമായും നരകത്തിലാക്കുന്നതായും മായാവതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും മായാവതി ആഞ്ഞടിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയതിനാല്‍ മാത്രമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് മായാവതി പറഞ്ഞു.

 ദൗര്‍ഭാഗ്യ പദ്ധതിയെന്ന്

ദൗര്‍ഭാഗ്യ പദ്ധതിയെന്ന്


ബിജെപിയുടെ 'സൗഭാഗ്യ' പദ്ധതി (ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍ പദ്ധതി) ഇപ്പോള്‍ ദൗര്‍ഭാഗ്യ പദ്ധതിയായി മാറിയിരിക്കുകയാണ്. ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോള്‍ അധികാരത്തിലെത്തി. ആരാണോ അവരെ അധികാരത്തിലെത്തിച്ചത് അവരെ ലക്ഷ്യം വെച്ചാണ് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പിന്നിൽ യുപി

ഏറ്റവും പിന്നിൽ യുപി


നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് 19,962 രോഗികള്‍ക്ക് ഉത്തര്‍പ്രദേശില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ട്. ബീഹാറിന് തൊട്ടു താഴെയാണ് ഈ കണക്ക്. അവിടെ 28,391 ആണ്. ദേശീയ ശരാശരി 11,082 പേര്‍ക്ക് ഒരു ഡോക്ടറാണ്. കൂടാതെ, 2018 ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ മൊത്തം 3,621 ഗ്രാമീണ ആശുപത്രികളില്‍ 2,209 സര്‍ക്കാര്‍ ഡോക്ടര്‍മാരുണ്ട്. ഒരു ഗ്രാമീണ ആശുപത്രിയില്‍ ഇത് വെറും 0.6 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്.

 കേരളം ഒന്നാമത്

കേരളം ഒന്നാമത്

അയല്‍ സംസ്ഥാനമായ ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ആരോഗ്യമേഖലയെ വെല്ലുവിളിക്കുന്ന മരണ നിരക്കാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശിനെക്കാള്‍ ഒരു പോയിന്റില്‍ മാത്രമാണ് ബീഹാര്‍ മുകളിലുള്ളത്. ലിംഗാനുപാതം, ടിബി കേസുകളുടെ വിജയശതമാനം, നവജാതശിശു, 5 വയസ്സിന് താഴെയുള്ള മരണനിരക്ക് തുടങ്ങിയ സൂചകങ്ങളില്‍ നിരക്ക് വളരെ മോശമാണ്. കേരളം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവയാണ് റാങ്കിംഗില്‍ മുന്‍പന്തിയിലുള്ളത്. കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിന്ന് പഞ്ചാബിനെയും തമിഴ്നാട്ടിനെയും മാറ്റി ആന്ധ്രയും മഹാരാഷ്ട്രയും യഥാക്രമം മുന്നോട്ടെത്തി.

English summary
Mayawati targets BJP in Niti Aayog report on health Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X