കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും വീട്ടുപടിക്കല്‍.... മായാവതി സമ്മര്‍ദത്തിലാണ്, തുറന്നടിച്ച് ഗെലോട്ട്!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ പ്രതിസന്ധിയില്‍ ബിഎസ്പിക്കെതിരെ തുറന്നടിച്ച് അശോക് ഗെലോട്ട്. മായാവതിയുടെ മുന്നില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അണിനിരന്നിരിക്കുകയാണ്. നിരവധി കേസുകള്‍ ഉള്ളത് കൊണ്ട് തന്നെ അവര്‍ ഇവരില്‍ നിന്ന് സമ്മര്‍ദം നേരിടുന്നുണ്ട്. അതുകൊണ്ടാണ് ബിഎസ്പിയുടെ എംഎല്‍എമാരുടെ ലയനത്തെ അവര്‍ ചോദ്യം ചെയ്യുന്നത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഉദ്ദേശശുദ്ധിയെ സംശയിക്കില്ലായിരുന്നു. എന്നാല്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

1

ബിഎസ്പിയുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമപ്രകാരമാണ്. എന്നാല്‍ ബിജെപിയില്‍ നാല് ടിഡിപി എംഎല്‍എമാര്‍ ലയിച്ചപ്പോള്‍ ആരും ചോദ്യം ചെയ്തിരുന്നില്ല. ബിഎസ്പിയുടെ പകുതി എംഎല്‍എമാര്‍ ലയിച്ചാല്‍ തന്നെ മായാവതി ഇതിനെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ ഇവിടെ ആറ് പേരും ലയിച്ചതോടെ ആ പ്രശ്‌നമൊന്നും ഉണ്ടാവില്ല. ബിഎസ്പി ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടതിന് നിയമസാധുതയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. നേരത്തെ ബിഎസ്പി ഇവരോട് ഗെലോട്ട് സര്‍ക്കാരിനെതിരെ വിശ്വാസ വോട്ടില്‍ വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.

മായാവതിക്കെതിരെ അഴിമതി കേസുകള്‍ ഉള്ളത് കൊണ്ട് ബിജെപിക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. രാജസ്ഥാനില്‍ നടക്കുന്ന തമാശ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു. നേരത്തെ ഗെലോട്ട് എംഎല്‍എമാരെ മുഴുവന്‍ ജയ്‌സാല്‍മീറിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവര്‍ രണ്ടാഴ്ച്ചയോളം ഇവിടെ തുടരും. അതേസമയം പൈലറ്റ് പക്ഷം വിശ്വാസ വോട്ടില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

അതേസമയം സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ഗെലോട്ട് പറഞ്ഞു. അക്കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും ഗെലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സച്ചിനോട് ക്ഷമിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചാല്‍, താനും അതേ വഴി സ്വീകരിക്കുമെന്നും ഗെലോട്ട് വ്യക്താക്കി. രാജസ്ഥാനിലെ പ്രതിസന്ധി കഴിഞ്ഞ അഞ്ച് ആഴ്ച്ച കൊണ്ട് ഉണ്ടായതല്ലെന്നും, തിരഞ്ഞെടുപ്പ് ജയിച്ചത് മുതല്‍ ഉള്ളതാണെന്നും കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു. സച്ചിനുമായി മാസങ്ങളോളം ഗെലോട്ട് സംസാരിക്കാറില്ലായിരുന്നുവെന്നും ഷെഖാവത്ത് പറഞ്ഞു.

English summary
mayawati under pressure from bjp alleges ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X