കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 കോടിയുടെ ബിനാമി ഭൂമി.... മായാവതിയുടെ സഹോദരനും ഭാര്യക്കും ആദായ നികുതി വകുപ്പ് കുരുക്കിടും

Google Oneindia Malayalam News

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരനും ഭാര്യയും കുരുക്കിലേക്ക്. ഇവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടപടിയെടുക്കുമെന്നാണ് സൂചന. 400 കോടിയുടെ ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്നാണ് കേസ്. വന്‍ തട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത്. മായാവതിയുടെ സഹോദരന്‍ അനന്ത് കുമാര്‍ ഭാര്യ എന്നിവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. ഈ സ്ഥലം ഇന്‍കം ടാക്‌സ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.

1

അനന്ത്കുമാര്‍ വര്‍ഷങ്ങളായി ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കടലാസ് കമ്പനികളുടെ പിന്‍ബലത്തില്‍ ഇയാള്‍ നിരവധി ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അധികം വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ബിഎസ്പിക്കും മായാവതികത്കും വലിയ തിരിച്ചടി ഉണ്ടാക്കുന്ന കാര്യമാണിത്. അനന്ത്കുമാര്‍ ബിഎസ്പിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനന്ത്കുമാറിന്റെ അനധികൃത സ്വത്തിനെ കുറിച്ച് അന്വേഷിക്കും.

നേരത്തെ ദില്ലി കേന്ദ്രീകൃത ബിസിനസുകാരനായ എസ്‌കെ ജെയിനെ കുറിച്ചുള്ള വിവരങ്ങളാണ് അനന്ത്കുമാറിനെ കുരുക്കിലേക്ക് നയിച്ചിരിക്കുന്നത്. ജെയിനെതിരെ സിബിഐ ബിനാമി ഇടപാടില്‍ അന്വേഷണം നടത്തുന്നുണ്ട്. അനന്ത്കുമാറിന് ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് സഹായിച്ചതും നിര്‍ണായക പങ്കുവഹിച്ചതും ജെയിനാണ്. ഇയാളില്‍ നിന്നാണ് അനന്ത്കുമാറിനെ കുറിച്ച് വിവരം ലഭിച്ചത്. കടലാസ് കമ്പനികള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ജെയിനെ അറസ്റ്റ് ചെയ്തിരുന്നു.

കോടികളുടെ സ്വത്തുക്കളാണ് ജെയിന്റെ സഹായത്തിലൂടെ അനന്ത്കുമാര്‍ സ്വന്തമാക്കിയത്. 12ലധികം കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരാണ് അനന്ത്കുമാറും അദ്ദേഹത്തിന്റെ ഭാര്യയുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സൂചിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ മൂന്ന് വിലപ്പിടിപ്പുള്ള സ്വത്തുക്കള്‍ ഇവര്‍ കടലാസ് കമ്പനികള്‍ വഴിയാണ് നേടിയത്. ഇതിനും ജെയിനാണ് സഹായിച്ചത്. ചില ഈടില്ലാത്ത വായ്പകളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. 8000 രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.

അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്

English summary
mayawatis brother under it scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X