കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!

Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ ആര് ഭരിക്കും. ഭരണം നിലനിര്‍ത്താന്‍ ബിജെപി എല്ലാ അടവും പയറ്റുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുന്നേറ്റം ബിജെപിയെ ആശങ്കയിലാക്കുന്നു. രാജ്യത്തിന്റെ ഭരണം പിടിക്കണമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ നേട്ടം അനിവാര്യമാണ്.

കാരണം ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് യുപി. ഇവിടെ ഭൂരിപക്ഷം നേടിയാല്‍ രാജ്യം ഭരിക്കാം. എന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനാണ് ഇത്തവണ പ്രതിപക്ഷത്തിന്റെ തീരുമാനം. ഒരുകുടക്കീഴില്‍ അണിനിരന്ന് മല്‍സരിക്കാന്‍ അവര്‍ ധാരണയിലെത്തി. എന്നാല്‍ പുറത്തുവന്നിരിക്കുന്ന പുതിയ വാര്‍ത്ത കോണ്‍ഗ്രസിനും തിരിച്ചടിയാണ്...

രാഷ്ട്രീയ ട്രെന്‍ഡ്

രാഷ്ട്രീയ ട്രെന്‍ഡ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യം ചേരലും സീറ്റ് പങ്കുവെക്കലും ഐക്യധാരണകളുമെല്ലാമാണ് പ്രധാന വാര്‍ത്തകള്‍. രാഷ്ട്രീയ ട്രെന്‍ഡ് പരിശോധിച്ച് പാര്‍ട്ടി വിട്ട് മറുകണ്ടം ചാടുന്ന നേതാക്കളും ഉത്തരേന്ത്യയില്‍ കൂടുന്നുണ്ട്. ഈ ഘട്ടത്തില്‍ എല്ലാ നേതാക്കളും ഉറ്റുനോക്കുന്നത് ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ മാറ്റങ്ങളാണ്.

എന്തുകൊണ്ട് യുപി

എന്തുകൊണ്ട് യുപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് നിര്‍ണായകമാണ്. കാരണം 80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. ഇവിടെ ഭൂരിപക്ഷം പിടിക്കാന്‍ സാധിച്ചാല്‍ കേന്ദ്രം ഭരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണാടക ശക്തിയായി മാറാന്‍ സാധിക്കും.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് യുപി തൂത്തുവാരിയത്. 71 സീറ്റുകള്‍ ബിജെപി സഖ്യം നേടി. ഇതാണ് മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. എന്നാല്‍ അന്ന് പ്രതിപക്ഷം വ്യത്യസ്ത ചേരികളിലായിരുന്നു. ഇത്തവണ ട്രന്‍ഡ് മാറിയിട്ടുണ്ട്.

വ്യത്യസ്ത ചേരിയിലായതിനാല്‍

വ്യത്യസ്ത ചേരിയിലായതിനാല്‍

പ്രതിപക്ഷം വ്യത്യസ്ത ചേരിയിലായതിനാല്‍ വോട്ടുകള്‍ ചിതറുകയും ബിജെപിക്ക് എളുപ്പവഴി ഒരുങ്ങുകയുമായിരുന്നു 2014ല്‍. ഈ അവസ്ഥ 2019ല്‍ സംഭവിക്കരുതെന്ന വാശിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഈ ഒരു ധാരണയാണ് പ്രതിപക്ഷ കക്ഷികളെ സഖ്യത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത്.

ആര് നേതൃത്വം വഹിക്കും

ആര് നേതൃത്വം വഹിക്കും

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആര് നേതൃത്വം വഹിക്കും എന്നതാണ് യുപിയിലെ പ്രശ്‌നം. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ബിജെപിക്ക് എതിരാണ്. ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയണം എന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യവും കുറവാണ്.

കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ട

കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ട

കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ട എന്നാണ് യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിഎസ്പിയുടെ തീരുമാനം. ബിഎസ്പിയും എസ്പിയും തമ്മില്‍ ഐക്യചര്‍ച്ച പൂര്‍ത്തിയായെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. എസ്പി, ബിഎസ്പി, രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികളാണ് ഇപ്പോള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയമായിരുന്നു. ഗൊരഖ്പൂരിലും ഫുല്‍പ്പൂരിലും ബിജെപി പരാജയപ്പെട്ടത് പാര്‍ട്ടി ആശങ്കയോടെയാണ് കണ്ടത്. കാരണം വര്‍ഷങ്ങളായി ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളായിരുന്നു രണ്ടും.

ബിജെപി കോട്ടകള്‍

ബിജെപി കോട്ടകള്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്‌സഭയിലേക്ക് പതിവായി ജയിക്കാറുള്ള മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമായിരുന്നു ഫുല്‍പൂര്‍. ഇരുവരും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആയതോടെയാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടന്നതും ബിജെപി തോറ്റതും.

പരാജയത്തിന് കാരണം

പരാജയത്തിന് കാരണം

ബിജെപി ഇവിടെ പരാജയപ്പെടാന്‍ പ്രധാന കാരണം പ്രതിപക്ഷം ഒന്നിച്ചുവെന്നതാണ്. എസ്പി മാത്രമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മല്‍സരിക്കാതെ വിട്ടുനിന്നു. ഇതോടെ എല്ലാ വോട്ടുകളും എസ്പി സ്ഥാനാര്‍ഥിക്ക് ലഭിച്ചു.ബിജെപി വര്‍ഷങ്ങളായി അടക്കിവച്ചിരുന്ന മണ്ഡലം അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു.

ഉടക്കിട്ട് ചില തീരുമാനങ്ങള്‍

ഉടക്കിട്ട് ചില തീരുമാനങ്ങള്‍

ഈ പരീക്ഷണം തന്നെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആലോചിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് നേരത്തെ സഖ്യചര്‍ച്ച തുടങ്ങിയതും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയതും. എന്നാല്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല.

ജനുവരി 15ന് അറിയാം

ജനുവരി 15ന് അറിയാം

80 ലോക്‌സഭാ മണ്ഡലങ്ങളാണ് യുപിയില്‍. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റ് വിട്ടുകൊടുക്കാനാണ് ധാരണ. ബാക്കി സീറ്റുകള്‍ തുല്യമായി വീതിച്ച് എസ്പിയും ബിഎസ്പിയും മല്‍സരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 15ന് മായാവതിയുടെ ജന്മദിനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.

കോണ്‍ഗ്രസ് ഇല്ലെങ്കില്‍

കോണ്‍ഗ്രസ് ഇല്ലെങ്കില്‍

കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം എത്രത്തോളം വിജയംനേടുമെന്നത് സംശയമാണ്. പ്രതിപക്ഷം ഒരിക്കലും ഒന്നിക്കാന്‍ പോകുന്നില്ല എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. ഇതുതന്നെയാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതും. എന്നാല്‍ ഐക്യചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.

ജയലളിതയുടെ ആശുപത്രി ബില്ല് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഭക്ഷണത്തിന് മാത്രം ഒരു കോടിയിലേറെ ജയലളിതയുടെ ആശുപത്രി ബില്ല് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഭക്ഷണത്തിന് മാത്രം ഒരു കോടിയിലേറെ

English summary
Mayawati's BSP, Akhilesh's SP finalise seat sharing in UP for Lok Sabha elections, Congress kept out: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X