കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക്; കോണ്‍ഗ്രസിനോട് കൂട്ടില്ലെന്ന്!! 230 സീറ്റിലും മല്‍സരിക്കും

  • By Ashif
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ച് മല്‍സരിക്കും. ബിജെപി ഭരണകൂടത്തിന് ശക്തമായ താക്കീത് നല്‍കാന്‍ ഉത്തര്‍ പ്രദേശ് മോഡലില്‍ സഖ്യമുണ്ടാക്കുമെന്ന സൂചനകള്‍ നിലനില്‍ക്കവെയാണ് ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ നര്‍മദ പ്രസാദ് അഹിര്‍വാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

mayawati

ഈ വര്‍ഷം അവസാനത്തിലാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്ന് നര്‍മദ പ്രസാദ് വ്യക്തമാക്കി. കേന്ദ്ര നേതാക്കളുമായും ചര്‍ച്ച നടന്നില്ലെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു.

230 സീറ്റുകളിലും തനിച്ച് മല്‍സരിക്കാനാണ് നിലവിലെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതാക്കള്‍ സഖ്യസാധ്യത സംബന്ധിച്ച് യാതൊരു വിവരവും നല്‍കിയിട്ടില്ല. കോണ്‍ഗ്രസുമായിട്ടെന്നല്ല, ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടക്കുന്നില്ലെന്നും നര്‍മദ പ്രസാദ് പറഞ്ഞു.

എന്നാല്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സമാന ചിന്താഗതിക്കാരുമായി സഖ്യമുണ്ടാക്കുമെന്നാണ് പറഞ്ഞത്. ബിഎസ്പിയുടെ പേര് എടുത്ത് പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി മനക് അഗര്‍വാള്‍ പറഞ്ഞു.

English summary
No Talks With Congress, Will Contest All Madhya Pradesh Seats: BSP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X