Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് കോട്ടയിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍.... രാഹുലിനെതിരെ പോരാട്ടവുമായി മായാവതി!!

Recommended Video

cmsvideo
    കോണ്‍ഗ്രസിനെതിരെ പോരാട്ടം | Oneindia Malayalam

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം ഉറപ്പിച്ചതോടെ നിര്‍ണായക മേഖലയില്‍ മത്സരം കടുക്കും. കോണ്‍ഗ്രസിനെ നേരിടാനുള്ള ചുമതല ബിഎസ്പിയും ബിജെപിയെ നേരിടാനുള്ള ചുമതല സമാജ് വാദി പാര്‍ട്ടിയും ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ സമ്മര്‍ദത്തിലായ ബിഎസ്പി കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. വിട്ടുവീഴ്ച്ച ഉണ്ടാവില്ലെന്നാണ് സൂചന.

    അതേസമയം നഗരമേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിക്കാണ്. മായാവതി പ്രിയങ്കയുടെ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തിരിച്ചടി നല്‍കാനാണ് ബിഎസ്പി ഒരുങ്ങുന്നത്. എല്ലാ മണ്ഡലങ്ങളിലും ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ബിഎസ്പി ഒരുങ്ങുന്നത്.

    കോണ്‍ഗ്രസിനെതിരെ പോരാട്ടം

    കോണ്‍ഗ്രസിനെതിരെ പോരാട്ടം

    കോണ്‍ഗ്രസിനെതിരെ ശക്തമായ പോരാട്ടത്തിനാണ് ബിഎസ്പി ഒരുങ്ങുന്നത്. പ്രിയങ്കയെ ഇറക്കിയുള്ള രാഹുലിന്റെ നീക്കം മായാവതിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിഎസ്പിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് മായാവതിയുടെ ആരോപണം. അതേസമയം മികച്ച മുസ്ലീം-ദളിത് സ്ഥാനാര്‍ത്ഥികള്‍ക്കായി ബിഎസ്പി നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കൂടുതലുണ്ടായേക്കും.

    നഗരമേഖലയിലെ മത്സരം

    നഗരമേഖലയിലെ മത്സരം

    സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്ന 37 സീറ്റില്‍ 11 എണ്ണം നഗര-മധ്യ നഗര മേഖലയിലാണ്. ബിഎസ്പിക്ക് ഇത്തരം 7 സീറ്റുകളാണ് ഉള്ളത്. അതേസമയം നഗരമേഖലയില്‍ സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകും. ബിജെപിക്കും എസ്പിക്കും ഒരുപോലെ വോട്ടര്‍മാരുള്ള മേഖലയാണ് നഗര മേഖല. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നടത്തിയ സര്‍വേകളില്‍ ബിജെപിക്ക് നഗരമേഖലയില്‍ സ്വാധീനം കുറയുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

    മോദിക്കെതിരെ പോരാട്ടം

    മോദിക്കെതിരെ പോരാട്ടം

    ബിജെപിയുടെ സുപ്രധാന സീറ്റുകളായ ലഖ്‌നൗ, വാരണാസി, ഗൊരഖ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ എസ്പിയാണ് മത്സരിക്കുന്നത്. 1991 മുതല്‍ ബിജെപി കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണ് ലഖ്‌നൗ. ഇത്തവണ കൈവിട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് നാണക്കേടാവും. അതേസമയം അഖിലേഷ് യാദവ് സ്വന്തം അമ്മാവനായ ശിവപാല്‍ യാദവുമായി ഫിറോസാബാദില്‍ നേരിട്ട് പോരാട്ടവും നടത്തും. ഇവിടെ എസ്പിയുടെ വോട്ടുബാങ്ക് ഭിന്നിക്കുമോ എന്ന് കണ്ടറിയേണ്ടി വരും.

    സീറ്റുകള്‍ ഇങ്ങനെ

    സീറ്റുകള്‍ ഇങ്ങനെ

    എസ്‌സി സീറ്റുകള്‍ 17 എണ്ണമാണ് ഉള്ളത്. ഇതില്‍ 10 എണ്ണം ബിഎസ്പിക്കാണ് ലഭിച്ചത്. ബിഎസിപിയുടെ സ്വന്തം വോട്ടുബാങ്ക് ആയത് കൊണ്ടാണ് ഇത്രയും ലഭിച്ചത്. പ്രിയങ്കയ്ക്ക് ചുമതലയുള്ള പശ്ചിമ യുപിയിലാണ് ഈ സീറ്റുകള്‍ മുഴുവന്‍. ഇറ്റാ, മെയിന്‍പുരി, കനൗജ്, ഇററാവ എന്നീ എസ്‌സി സീറ്റുകള്‍ എസ്പിക്ക് ലഭിക്കും. ഇതെല്ലാം യാദവ വോട്ടുകള്‍ കൂടുതലുള്ള മേഖലയാണ്. അതേസമയം റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് നിലപാടില്‍ തന്നെയാണ് മായാവതി.

    മായാവതിയുടെ പോരാട്ടം

    മായാവതിയുടെ പോരാട്ടം

    മായാവതിയുടെ മുന്നറിയിപ്പ് വന്നതോടെ കോണ്‍ഗ്രസ് ആശങ്കപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പോരാട്ടം ശക്തിപ്പെടുത്തിയില്ലെങ്കില്‍ മായാവതിക്ക് മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വരും. ദളിതുകളെ കൂടുതലായും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പ്രിയങ്കയുടെ തീരുമാനം. വാരണാസിയിലും ഗൊരഖ്പൂരിലും ശക്തനായ ഹിന്ദു സ്ഥാനാര്‍ത്ഥിയെയാണ് പ്രിയങ്ക പരിഗണിക്കുന്നത്. ബിഎസ്പിയെ വീഴ്ത്താന്‍ ദളിതുകള്‍ക്കിടയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട് കോണ്‍ഗ്രസ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+