കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവീന്ദർ സിംഗിന്റെ ജാമ്യത്തിനെതിരെ മാധ്യമ ചർച്ചയില്ല, രാജ്യസ്നേഹ ഗർജനങ്ങളില്ല! തുറന്നടിച്ച് രാജേഷ്!

Google Oneindia Malayalam News

രാജ്യം ഒന്നാകെ 20 ജവാന്മാരുടെ വീരമൃത്യുവിന്റെ നടുക്കത്തിലും വേദനയിലുമാണ്. അതിനിടെ ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീർ മുൻ ഡിഎസ്പി ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചത് വലിയ ചർച്ചയായില്ല. ദില്ലി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചത്.

എന്നാൽ ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് ആരും മാധ്യമ ചർച്ച നടത്തുകയോ ചോദ്യങ്ങൾ ചോദിക്കുകയോ രാജ്യസ്നേഹം പറയുകയോ ചെയ്യുന്നില്ലെന്ന് സിപിഎം നേതാവ് എംബി രാജേഷ് തുറന്നടിച്ചു. ഫേസ്ബുക്കിലാണ് സിപിഎം മുൻ എംപിയുടെ രൂക്ഷ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കുറ്റപത്രം നൽകിയില്ല

കുറ്റപത്രം നൽകിയില്ല

ധീര ജവാൻമാരുടെ വീരമൃത്യുവിനിടയിൽ നടന്ന സംഭവം നിങ്ങൾ അറിഞ്ഞിരുന്നോ? ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കാശ്മീർ മുൻ ഡിഎസ്പി ദേവീന്ദർ സിങ്ങിന് ഡൽഹി പോലീസ് ചാർജ് ചെയ്ത കേസിൽ ജാമ്യം കിട്ടി. കാരണം ഡൽഹി പോലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ല !! (എൻഐഎ എന്ന് നേരത്തേ പറഞ്ഞത് വസ്തുതാപരമായ പിശകായിരുന്നു. എൻഐഎയുടെ വീഴ്ച വേറെയുണ്ട്.) അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിനാണ് ഈ ഗുരുതര വീഴ്ച!

കുറ്റപത്രം കൊടുക്കാൻ താൽപ്പര്യക്കുറവ്

കുറ്റപത്രം കൊടുക്കാൻ താൽപ്പര്യക്കുറവ്

പലരേയും കള്ളക്കേസിൽ കുടുക്കാൻ ഉൽസാഹിക്കുന്ന ഡൽഹി പോലീസിനാണ് ഈ രാജ്യദ്രോഹിക്കെതിരെ കുറ്റപത്രം കൊടുക്കാൻ താൽപ്പര്യക്കുറവ്. ഇനി എൻഐഎയുടെ സ്ഥിതി ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്നതാണ്? നിരവധി ധീര ജവാൻമാരുടെ വീരമൃത്യുവിന് കാരണമായ, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ പുൽവാമ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചന കേസിലെ പ്രതി യൂസഫ് ചോപ്പാനെതിരെ കുറ്റപത്രം സമർപ്പിക്കാൻ എൻഐഎക്ക് കഴിഞ്ഞില്ല. പ്രത്യേക കോടതിയിൽ എൻഐഎ പറഞ്ഞത് "മതിയായ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനായില്ല" എന്നാണ് !!

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
യൂസഫ് ചോപ്പാനും കിട്ടി ജാമ്യം

യൂസഫ് ചോപ്പാനും കിട്ടി ജാമ്യം

അതേ പുൽവാമ ഭീകരാക്രമണ ഗൂഡാലോചനക്കേസിലെ പ്രതിക്കെതിരെ തെളിവില്ല പോലും !! അങ്ങിനെ യൂസഫ് ചോപ്പാനും കിട്ടി ജാമ്യം. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള രണ്ട് സുപ്രധാന ഏജൻസികൾ ഭീകരാക്രമണക്കേസുകൾ കൈകാര്യം ചെയ്ത വിധമാണിത്. . ഒന്ന് പുൽവാമ ഭീകാരാക്രമണത്തിൻ്റെ ഗൂഡാലോചനാക്കേസ്, മറ്റൊന്ന് പുൽവാമ ഭീകരാക്രമണകാലത്ത് അവിടെ ചുമതലയുണ്ടായിരുന്ന ഡിഎസ്പി ഭീകരർക്കൊപ്പം പിടിയിലായ കേസ്.

ഒന്നിനും തെളിവില്ല, കുറ്റപത്രവുമില്ല

ഒന്നിനും തെളിവില്ല, കുറ്റപത്രവുമില്ല

ഇപ്പോൾ ഡൽഹി പോലീസിനും എൻഐഎക്കും ഒന്നിനും തെളിവില്ല. കുറ്റപത്രവുമില്ല. എന്തുകൊണ്ട് തെളിവില്ല? തെളിവുകൾ കണ്ടെത്താൻ ഈ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? കുറ്റപത്രം സമർപ്പിക്കാതെ വീഴ്ച വരുത്തിയവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? കേന്ദ്രത്തിന് ഇപ്പോൾ കേസുകളിൽ ശുഷ്കാന്തി ഇല്ലാത്തതെന്തുകൊണ്ട്?

 'രാജ്യ സ്നേഹികൾ 'ക്കൊന്നും പരാതിയൊട്ടുമില്ല

'രാജ്യ സ്നേഹികൾ 'ക്കൊന്നും പരാതിയൊട്ടുമില്ല

മാദ്ധ്യമ ചർച്ചയില്ല. ചോദ്യങ്ങളില്ല. കോലാഹലമില്ല. രാജ്യസ്നേഹ ഗർജനങ്ങളില്ല. ഭീകരതക്കെതിരായ ആക്രോശമില്ല. അലർച്ചയില്ല. ഞെട്ടലില്ല. 'രാജ്യ സ്നേഹികൾ 'ക്കൊന്നും പരാതിയൊട്ടുമില്ല. ഒന്നിനും തെളിവില്ല എന്നു പറഞ്ഞാൽ വിശ്വസിച്ചോളണം. പുൽവാമ പ്രതികൾക്കെതിരെ കുറ്റപത്രം കൊടുക്കാത്തത് എന്തുകൊണ്ട് എന്നു ചോദിക്കുന്നവരാണ് രാജ്യദ്രോഹികൾ. രാജ്യസ്നേഹത്തിൻ്റെ ഗോൾ പോസ്റ്റുകൾ നിരന്തരം സൗകര്യമനുസരിച്ച് മാറ്റിക്കൊണ്ടിരിക്കും അവർ''.

English summary
MB Rajesh slams NIA and Delhi police regarding the bail for Davinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X