കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘമിത്രങ്ങളേ '5 മില്യൺ ടൺ' വളർച്ചയോ'? അമിത് ഷായ്ക്ക് ട്രോൾ! ഇന്ത്യയെ തൂക്കി വിൽക്കുന്ന കണക്കാണോ?

Google Oneindia Malayalam News

പാലക്കാട്: ആഭ്യന്തര മന്ത്രി അമിത് ഷായെ ട്രോളി മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ടൈംസ് നൗവിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യ മൂന്ന് മില്യണ്‍ ടണ്ണിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് 5 മില്യണ്‍ ടണ്ണിലേക്ക് വളരാന്‍ തയ്യാറായിരിക്കുകയാണ് എന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത് ഷായെ പരിഹാസ്യനാക്കിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ അളവ് കോല്‍ ടണ്‍ കണക്കിനാണോ എന്നാണ് രാജേഷ് ട്രോളിയിരിക്കുന്നത്.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: സംഘിമിത്രങ്ങളോടും ഭക്തരോടും ആദ്യമായി ഒരു ഉപകാരം ആവശ്യപ്പെടുകയാണ്. പറ്റില്ലെന്ന് മാത്രം പറയരുത്. വിനീതമായൊരു അഭ്യർത്ഥനയാണ്. അമിത് ഷാ പറയുന്നു'' മുന്ന് മില്യൺ ടണ്ണിൻ്റെ ബേസിൽ അഞ്ച് മില്യൺ ടണ്ണിലേക്ക് രാജ്യം മുന്നേറാൻ തയ്യാറായി നിൽക്കുകയാണ് ". ക്ഷമിക്കണം. മനസ്സിലായില്ല. മില്യൺ, ട്രില്യൺ എന്നൊക്കെ സമ്പദ്ഘടനയുടെ വ്യാപ്തി കണക്കാക്കുന്നത് അറിയാം.

മില്യൺ ടൺ മാനദണ്ഡം തീരെ പിടി കിട്ടിയില്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ തൂക്കം നോക്കിയതാവുമോ അമിത് ഷാ? പതിവായി ഇവിടെ വന്ന് കൂട്ടമായി തെറി വിളിക്കാറുള്ള ഭക്ത- മിത്രങ്ങളോട് ഒരു താഴ്മയായ അഭ്യർത്ഥന. തെറി വിളിച്ചോളു. പക്ഷേ ഈ 'മില്യൺ ടൺ ' വളർച്ച കൂടി കൂട്ടത്തിൽ പറഞ്ഞു തരണം. അതു കൂടി പറഞ്ഞിട്ട് പോയാൽ മതി'' എന്നാണ് പോസ്റ്റ്.

amit shah

നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയെ തൂക്കി വിൽക്കാനുളള കണക്കായിരിക്കും അമിത് ഷാ ടൺ കണക്കിൽ പറയുന്നത് എന്നാണ് ചിലരുടെ പ്രതികരണങ്ങൾ. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കി മാറ്റും എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വാഗ്ദാനം നല്‍കിയിട്ടുളളതാണ്. വരുന്ന അഞ്ച് വര്‍ഷത്തിനകം ഇന്ത്യ 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയായി മാറും എന്നാണ് നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും ആവര്‍ത്തിക്കുന്നത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. 5 ട്രില്യണ്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യ ഇനിയുളള 5 വര്‍ഷവും 9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയയുടെ ജിഡിപി നിരക്ക് 5ലും താഴ്ന്നിരിക്കുകയാണ്.

English summary
MB Rajesh trolls Amit Shah for his '5 Million Ton' Comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X