ചായ വിറ്റ് സമ്പാദിച്ചു, വാങ്ങിയത് 90 ലക്ഷത്തിന്റെ മെഴ്സിഡസ് ബെൻസ്; പ്രഫുൽ ബില്ലോറിന്റെ വീഡിയോ വൈറൽ
2017ലാണ് പ്രഫുൽ എംബിഎ പഠനം ഉപേക്ഷിച്ച് താൻ പഠിച്ച അഹമ്മദാബാദിലെ ഐഐഎമ്മിന് മുൻപിൽ ആദ്യ ചായക്കട ആരംഭിച്ചത്

ദില്ലി: എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചായക്കട ആരംഭിച്ച പ്രഫുൽ ബില്ലോറിനെ കുറിച്ചുള്ള വാർത്തകൾ നേരത്തേ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ 90 ലക്ഷത്തിന്റെ മേഴ്സിഡസ് ബെൻസ് കാർ സ്വന്തമാക്കി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പ്രഫുൽ. ഷോറൂമിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന പ്രഫുല്ലിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
2017ലാണ് പ്രഫുൽ എംബിഎ പഠനം ഉപേക്ഷിച്ച് താൻ പഠിച്ച അഹമ്മദാബാദിലെ ഐഐഎമ്മിന് മുൻപിൽ ആദ്യ ചായക്കട ആരംഭിച്ചത്. പിന്നീട് പ്രഫുല്ലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചായക്കട വിജയിച്ചപ്പോൾ പക്ഷേ വീണ്ടും ചായക്കടകൾ തുടങ്ങി. നിലവിൽ 100 ൽ അധികം ചായക്കടകൾ പ്രഫുല്ലിന് സ്വന്തമായുണ്ട്. എംബിഎ ചായ് വാല എന്ന പേരിലാണ് പ്രഫുല്ലിന്റെ ചായക്കട അറിയപ്പെടുന്നത്. അറിയപ്പെടുന്ന ഒരു മോട്ടിവേഷ്ണൽ സ്പീക്കർ കൂടിയാണ് പ്രഫുൽ.
ജനപ്രിയ ആഡംബര എസ്‌യുവിയുടെ 300 ഡി വേരിയന്റാണ് പ്രഫുൽ ഇപ്പോൾ സ്വന്തമാക്കിയത്. 7.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഇതിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 220 കിലോമീറ്റർ ആണ്.












Click it and Unblock the Notifications