സ്ത്രീയുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എംബിഎക്കാരന്‍ അറസ്റ്റില്‍
ഇയാളുടെ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി.
ദില്ലി: നഗ്നഫോട്ടോ പോണ് വെബ്സൈറ്റുകളിലും, സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് ഫ്രണ്ടായ സ്ത്രീയില്‍ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത എംബിഎ ബിരുദധാരിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ രവി ചൗധരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഫേസ്ബുക്ക് ഫ്രണ്ടായിരുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്ന ചൗധരി, പിന്നീട് സ്ത്രീകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കും. ഇതിനിടയില്‍ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ചെയ്യും.

ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകള്‍ പിന്നീട് മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോകളാക്കി സ്ത്രീകള്‍ക്ക് അയച്ചുകൊടുക്കുന്ന ഇയാള്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ നഗ്നഫോട്ടോകള്‍ ഭര്‍ത്താവിന് അയക്കുമെന്നും, ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇങ്ങനെ ചതിയില്‍പ്പെട്ട ദില്ലി സ്വദേശിനിയായ യുവതി ആദ്യം ഇയാള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതി ഭര്‍ത്താവിനോട് സംഭവം പറയുന്നതും പോലീസില്‍ പരാതി നല്കിയതും.
ചൗധരിയുടെ അക്കൗണ്ട് നമ്പര്‍ പിന്തുടര്ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി. പത്തോളം സ്ത്രീകളില്‍ നിന്നും ഇതിന് മുന്‍പ് പണം തട്ടിയെടുത്തതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. എംബിഎ ബിരുദധാരിയായ ചൗധരി തൊഴില്‍രഹിതനാണ്. ഏപ്രിലില്‍ ഇയാളുടെ വിവാഹം നടക്കാനിരിക്കെയാണ് കേസില്‍ അറസ്റ്റിലാകുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications