• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എഴ് വർഷത്തിനിടെ എംബിഎക്കാരനായ യുവാവ് പീഡിപ്പിച്ചത് 150 പെൺകുട്ടികളെ; പിടിയിലായത് ഇങ്ങനെ

ചെന്നൈ: എഴ് വർഷത്തിനിടെ 150 ഓളം പെൺകുട്ടികളെ പീഡിപ്പിച്ച എംബിഎക്കാരൻ പിടിയിൽ. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കിയ ഇയാൾ ഇവരെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുകയും ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി വരികയായിരുന്നു.

ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണി മുഴക്കി ഇയാൾ സുഹൃത്തുക്കൾക്കും പെൺകുട്ടികളെ കാഴ്ച വെച്ചിരുന്നു. പരാതിയുമായി ആരും മുന്നോട്ട് വരാതിരുന്നതിനാൽ ഇയാൾ നിയമത്തിൻറെ പിടിയിൽ നിന്നും ഇതുവരെ രക്ഷപെടുകയായിരുന്നു.

 എഴ് വർഷത്തിനിടെ

എഴ് വർഷത്തിനിടെ

എഴ് വർഷത്തിനിടെ വിവിധയിടങ്ങളിൽ നിന്നായുള്ള 150 ഓളം പെൺകുട്ടികളാണ് തിരുനാവക്കരശ് എന്ന എംബിക്കാരന്റെ ചതിയിൽ പെട്ടത്. ചതിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടും പെൺകുട്ടികളാരും നാണക്കേട് ഭയന്ന് പരാതിയുമായി മുന്നോട്ട് വരാത്തതിനെ തുടർന്ന് ഇയാൾ ഇതുവരെ രക്ഷപെടുകയായിരുന്നു.

 ആഡംബര ജീവിതം

ആഡംബര ജീവിതം

കാഴ്ചയിൽ സുന്ദരനായ വിദ്യാസമ്പന്നനായ യുവാവ് എന്ന നിലയിലാണ് ഇയാൾ പെൺകുട്ടികളുമായി അടുത്തിരുന്നത്. നന്നായി വസ്ത്രം ധരിക്കുകയും ആഡംബരക്കാറിൽ സ്ഥിരം കറങ്ങുകയും ചെയ്തിരുന്ന തരുനാവക്കരശിന്റെ വലയിൽ പെൺകുട്ടികൾ വീളുകയായിരുന്നു.

 കൂട്ടുകാർക്കും

കൂട്ടുകാർക്കും

മൊബൈൽ ഫോണിൽ പകർത്തിയ പീഡനങ്ങൾ ദൃശ്യങ്ങൾ കാട്ടിയാണ് ഇയാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ തിരുനാവക്കരശ് തന്റെ സുഹൃത്തുക്കൾക്ക് വഴങ്ങാനും പെൺകുട്ടികളെ നിർബന്ധിച്ചിരുന്നു. വീട്ടമ്മമാരടക്കം ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ട്.

 കുടുങ്ങിയത് ഇങ്ങനെ

കുടുങ്ങിയത് ഇങ്ങനെ

കഴിഞ്ഞ മാസം ഇയാൾ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും കുട്ടിയെ വിനോദയാത്രയ്ക്ക് എന്ന പേരിൽ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. യാത്രയ്ക്കിടെ തിരുനാവക്കരശ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് ചെറുത്ത പെൺകുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ ഇവർ കുട്ടിയെ വഴിയിൽ ഇറക്കി വിട്ട ശേഷം സ്ഥലം വിട്ടു.

പെൺകുട്ടിയുടെ പരാതി

പെൺകുട്ടിയുടെ പരാതി

തിരുനാവക്കരശിന്റെയും കൂട്ടുകാരുടെയും ചതി ഈ പെൺകുട്ടി വീട്ടുകാരോട് തുറന്ന് പറഞ്ഞതോടെയാണ് പീഡന വീരനെക്കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത്. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴ് വർഷത്തോളമായി ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തെളിഞ്ഞത്.

ഫോണിൽ‌ ദൃശൃങ്ങൾ

ഫോണിൽ‌ ദൃശൃങ്ങൾ

തിരുനാവക്കരശിൽ‌ നിന്നും പിടികൂടിയ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നായി നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പീഡനത്തിനിരയായ കൂടുതൽ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രതിഷേധം

പ്രതിഷേധം

പ്രതികളെ രക്ഷിക്കാനായി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായി എന്ന ആരോപണത്തെ തുടർന്ന് വിവിധ രാഷട്രീയ പാർ‌ട്ടികളും വനിതാ സംഘടനകളും പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേ,ണം ഊർജ്ജിതമാക്കിയത്.

തിരുപ്പതിയിൽ

തിരുപ്പതിയിൽ

തിരുപ്പതിയിലെ ക്ഷേത്രത്തിൽ സൗജന്യ താമസ സൗകര്യമുള്ള മഠത്തിൽ ഭക്തർ എന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു തിരുനാവക്കരശും കൂട്ടുകാരും. ഇവിടെ നിന്നാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. തിരുനാവക്കരശിന്റെ കൂട്ടാളികളായ ശബരിരാജൻ, വസന്തകുമാർ, സതീഷ് എന്നിവരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തിരുനാവക്കരശിനെ പൊള്ളാച്ചി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം നമ്പർ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചു.

മലക്കം മറിഞ്ഞ് അറ്റോർണി ജനറൽ; റഫേൽ രേഖകൾ മോഷണം പോയിട്ടില്ല, ഉദ്ദേശിച്ചത് മറ്റൊന്ന്!!‌

English summary
mba graduate and friends arrested for harrasing many women in pollachi. He was arrested near his hometown Makkinampatti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more