കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനം വിനയാകുമോ; എംബിഎ ബിരുദധാരികളില്‍ ജോലി ലഭിക്കുന്നര്‍ പകുതിയില്‍ കുറവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന എംബിഎ ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന തൊഴിലവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. തൊഴിലവസരങ്ങള്‍ ലഭിക്കുന്നവരുടെ തോതില്‍ രാജ്യത്ത് വന്‍ ഇടിവുണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-17 വര്‍ഷത്തില്‍ 47 ശതമാനം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദധാരികള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാളും 4 ശതമാനം ഇടിവാണുണ്ടായത്. അതായത് 2015-16 വര്‍ഷത്തില്‍ 51 ശതമാനമായിരുന്നു തൊഴിലവസരങ്ങളുടെ തോത്.

ഹിന്ദു തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്ന് യോഗി ആദിത്യനാഥ്
അഞ്ച് വര്‍ഷം മുമ്പ് 2012-13 കാലഘട്ടത്തില്‍ 49 ശതമാനം തൊഴിലവസങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 47 ശതമാനമായി ആയി ചുരുങ്ങി. അതേസമയം മാനേജ്മെന്റ് ഡിപ്ലോമക്കാരുടെ തൊഴില്‍ ലഭ്യതയില്‍ 12 ശതമാനം ഇടിവാണുണ്ടായത്. തൊഴില്‍ ദാതാക്കളുടെ ആവശ്യങ്ങളും നിലവാരമില്ലാത്തതും പഴക്കം ചെന്നതുമായ പാഠ്യപദ്ധതിയും തമ്മിലുള്ള വൈരുദ്ധ്യവും ഒപ്പം ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയുടെ മന്ദതയും ഈ ഇടിവിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

mba
രാജ്യത്ത് അയ്യായിരത്തോളം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. 2016-17 വര്‍ഷത്തില്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ബിരുദം നേടി പുറത്തിറങ്ങിയിട്ടുള്ളത്. ഒരു ദശാബ്ദം മുമ്പ് ഐഐഎമ്മുകളിലും ചില മുന്‍നിര സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമാണ് മാനേജ്മെന്റ് പഠനം സാധ്യമായിരുന്നത്. എന്നാല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം മാനേജ്മെന്റ് ബിരുദധാരികള്‍ക്കായുള്ള ആവശ്യവും വര്‍ധിച്ചു. ഇതോടെ പുതിയ സ്വകാര്യ, സര്‍ക്കാര്‍ പിന്തുണയോടെയുള്ള മാനേജ്മെന്റ് സ്ഥാപനങ്ങള്‍ രംഗപ്രവേശനം ചെയ്തു.

എന്നാല്‍ പരിശീലനത്തിന്റെയും അതിനുള്ള സൗകര്യങ്ങളില്ലാത്തതിന്റെയും അഭാവം ഭൂരിഭാഗം വരുന്ന ബിസിനസ് സ്‌കൂളുകളുകളുടെ നിലവാരത്തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Less than half of new MBA graduates get jobs, trend at 5-year low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X