രാത്രി കാമുകനുമായി വീഡിയോ കോൾ! അതിനിടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരണം... ഹാനിഷയുടെ ആത്മഹത്യയിൽ ദുരൂഹത..
ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റൽ അധികൃതർ ഹാനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഹൈദരാബാദ്: എംബിഎ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് അനന്തപൂർ സ്വദേശിനി ഹാനിഷ ചൗധരി(23)യെയാണ് ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 17 ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. എന്നാൽ ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റൽ അധികൃതർ ഹാനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. അതിനിടെ, കാമുകനുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ഹാനിഷ തൂങ്ങിമരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

എംബിഎ വിദ്യാർത്ഥിനി...
ഹൈദരാബാദ് കോംപള്ളി ശിവ ശിവാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അവസാന വർഷ എംബിഎ വിദ്യാർത്ഥിനിയാണ് ഹാനിഷ ചൗധരി. ആന്ധ്രാപ്രദേശ് അനന്തപൂർ സ്വദേശിനിയായ ഹാനിഷ, ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.

തൂങ്ങിമരണം...
അവസാന വർഷ എംബിഎ വിദ്യാർത്ഥിനിയായ ഹാനിഷയെ ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വ്യക്തമല്ലെന്ന്...
23കാരിയായ ഹാനിഷ ചൗധരിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

കാമുകനുമായി...
അതിനിടെ, തന്റെ കാമുകനുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ഹാനിഷ തൂങ്ങിമരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക ഉർദു ദിനപ്പത്രമായ സിയാസത്താണ് ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത്.

മൊബൈൽ ഫോൺ...
കാമുകനായ ദക്ഷിത് പട്ടേലുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ഹാനിഷ കടുംകൈ ചെയ്തതെന്നാണ് സിയാസത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

പരിശോധന...
ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയ ഹാനിഷയുടെ മൊബൈൽ ഫോൺ പോലീസ് ഉദ്യോഗസ്ഥർ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചാൽ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications