കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിബിഎസ് :മധ്യപ്രദേശിലെ സ്വകാര്യ കോളേജുകളില്‍ 53 ശതമാനം ഫീസ് വര്‍ദ്ധനവ് !

  • By Pratheeksha
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയത് വിദ്യാര്‍ത്ഥികളെ ആശങ്കാകുലരാക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ 33 ശതമാനം മുതല്‍ 53 ശതമാനം വരെ ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതായി അഡ്മിഷന്‍ ആന്റ് ഫീസ് റെഗുലേറ്ററി കമ്മിറ്റിയാണ് (എ എഫ് ആര്‍ സി) വ്യക്തമാക്കിയത്.

പ്രതിവര്‍ഷം 3.5 ലക്ഷം മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിവര്‍ഷം ഫീസ് ഈടാക്കിയിരുന്നതെങ്കില്‍ വരുന്ന അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ അഞ്ചര ലക്ഷം വരെ നല്‍കണ്ടതായിവരും. അനധികൃതമായി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളുടെ കണക്കുകള്‍ക്ക് പുറമേയാണിത്. എ എഫ് ആര്‍ സി ഏര്‍പ്പെടുത്തിയ ഫീസ് നിബന്ധനയില്‍ മൂന്നു വര്‍ഷത്തേയ്ക്ക് മാറ്റമുണ്ടാവില്ലെന്നാണ് അറിയുന്നത്.

medicaleduc

2019 ല്‍ ഫീസ് നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്. കമ്മിറ്റി തീരുമാനത്തെ എതിര്‍ത്തുകൊണ്ട് വിദ്യാര്ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കിയതോടെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സ്വകാര്യ കോളേജുകള്‍ ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
According to sources, there will be a steep increase in tuition fee for MBBS courses from the upcoming academic session. In Indore, Madhya Pradesh, the Admission and Fees Regulatory Committee (AFRC) has approved about 33% to 53% increase in the MBBS course tuition fee in private colleges of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X