കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ആപ്പിന് അടിത്തറ ഇളകുന്നു!! ബിജെപിയ്ക്ക് അനുകൂലമെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് അനുകൂലമാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് സൂചന. ആകെയുള്ള 270 സീറ്റില്‍ 150 ലധികം സീറ്റുകളില്‍ ബിജെപിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് ബിജെപിയ്ക്ക് വലിയ വിജയമുണ്ടാകുമെന്നാണും ആം ആദ്മിയിക്ക് കനത്ത പരാജയമായിരിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റ െസുരക്ഷ സംബന്ധിച്ച വിവാദങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പിനിടെ പോരിന് വഴിവെച്ചിരുന്നു.

bjp

കഴിഞ്ഞ മുപ്പത് വര്‍ഷമായി ദില്ലി കോര്‍പ്പറേഷന്‍ ഭരിയ്ക്കുന്ന ബിജെപിയ്‌ക്കൊപ്പം തന്നെയായിരിക്കും അന്തിമ വിജയമെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. 2012ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 272ല്‍ 138 സീറ്റുകള്‍ നേടിയിരുന്നു. ദി്ല്ലിയില്‍ നിലനില്‍പ്പ് അവതാളത്തിലായ ആം ആദ്മിയ്ക്ക് അഭിമാനപ്രശ്‌നവും കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പുമാണ് ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.

English summary
Votes are being counted for three municipal corporations in Delhi today and the BJP has shot ahead in early leads in all three. It is the Congress that is at number 2 in the MCD South and MCD East, with Arvind Kejriwal's Aam Aadmi Party in last place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X