കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ പരാജയം പ്രതീക്ഷിച്ചിരുന്നതെന്ന്!! തോല്‍വിയുടെ കാരണം അന്വേഷിക്കണമത്രേ!!

വോട്ടിങ് യന്ത്രത്തിലെ പിഴവ് കണ്ടെത്തുന്നതിന് പകരം തോല്‍വിക്കുള്ള കാരണങ്ങളാണ് കണ്ടെത്തേണ്ടതെന്നും ഭഗവന്ത് മന്‍ വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയത്തെ വിമര്‍ശിച്ച് പഞ്ചാബില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന്‍. ദില്ലി മുനിസില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ എഎപിയുടെ പരാജയം അപ്രതീക്ഷിതമായിരുന്നില്ലെന്ന് മന്‍ വ്യക്തമാക്കി. പരാജയത്തിന് ദില്ലിയില്‍ നിന്നുള്ള നേതാക്കളെയും മന്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ പങ്കജ് രംഗ, അങ്കുഷ് നാരംഗ്, റോമി ഭാട്ടി എന്നിവര്‍ സ്വയം ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചതെന്ന് മന്‍ ആരോപിച്ചു. പഞ്ചാബ് തിരഞ്ഞടുപ്പിന് ശേഷം ദില്ലിയില്‍ നിന്നുള്ള നേതാക്കള്‍ ആരും പഞ്ചാബിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും വോട്ട് ചെയ്ത 36 ലക്ഷം ജനങ്ങളോട് നന്ദി പറഞ്ഞിട്ടില്ലെന്നും മന്‍ കുറ്റപ്പെടുത്തി.

bhagawant mann

പഞ്ചാബില്‍ എഎപി സ്വീകരിച്ച നയം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നുവെന്നും മന്‍ പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് വോട്ടിങ് മെഷീന്‍ തരംഗമാണെന്ന എഎപിയുടെ വാദത്തെ മന്‍ തള്ളി. വോട്ടിങ് യന്ത്രത്തിലെ പിഴവ് കണ്ടെത്തുന്നതിന് പകരം തോല്‍വിക്കുള്ള കാരണങ്ങളാണ് കണ്ടെത്തേണ്ടതെന്നും ഭഗവന്ത് മന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ താന്‍ ഒപ്പം നിന്നുവെന്നും തന്‍റെ രക്തവും വിയര്‍പ്പും പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ നല്‍കിയെന്നും മന്‍ പറഞ്ഞു.

English summary
AAP MP Bhagwant Singh Mann Wednesday called the party’s defeat in MCD polls “the writing on the wall” and attacked its Delhi leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X