കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് 140 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ 140 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു.

  • By Akhila
Google Oneindia Malayalam News

ദില്ലി; മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ 140 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന എംസിഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കുന്നവരില്‍ 50 ശതമാനവും സിറ്റിങ് കൗണ്‍സിലേഴ്‌സില്‍ നിന്നാണ്.

മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലായി 272 വാര്‍ഡുകളാണുള്ളത്. സൗത്ത് ഈസ്റ്റ് ദില്ലിയിലെ 104 വാര്‍ഡുകള്‍ വീതവും ഈസ്റ്റ് ദില്ലിയില്‍ 64 വാര്‍ഡുകളുമാണുള്ളത്. സ്ഥാനാര്‍ത്ഥികളുടെ ബാക്കി പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

congress

ബൂത്ത് ലെവലിലുള്ള വര്‍ക്കേഴ്‌സിന്റെ ഫീഡ്ബാക്ക് വഴിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ആനന്ദ് ശര്‍മ്മ, റണ്‍ദ്വീപ് സുര്‍ജെവാല, മാനിക് ടാഗോര്‍ എന്നിവരെ എഐസിസി തീരുമാനിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം ദില്ലിയിലെ ഭരണ പാര്‍ട്ടിയായ എഎപിയുടെ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത് കെജരിവാളിന് തിരിച്ചടിയായി. എംഎല്‍എ വേദ്പ്രകാശാണ് ബിജെപിയിലേക്ക് മാറിയത്. 2015 അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപി വാഗ്ദാനം ചെയ്ത കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് എംഎല്‍എ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്.

English summary
MCD Elections: Congress Releases First List of 140 Candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X