അജയ് മാക്കന് പിന്നാലെ പിസി ചാക്കോയും രാജികത്ത് നല്‍കി;രാജി ദില്ലിയിലെ പാര്‍ട്ടി ചുമതലയില്‍ നിന്ന്!
ദില്ലി: അജയ് മാക്കന് പിന്നാലെ പിസി ചാക്കോയും കോണ്‍ഗ്രസിന് രാജി കത്ത് നല്‍കി. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പബിന്നാലെയാണ് രാജി കത്ത് നല്‍കിയിരിക്കുന്നത്.
ദില്ലി പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജികത്ത് അ്‌ദേഹം ദേശീയ നേതൃത്വത്തിന് കൈമാറി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേരത്തെ അജയ്മാക്കനും ദില്ലി പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചിരുന്നു.

ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോപറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.












Click it and Unblock the Notifications