കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനം: ഏകീകൃത പരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

  • By Athul
Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃതപരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ അംഗീകരിച്ചതോടെ മെഡിക്കല്‍ പ്രവേശനത്തിന് ഇനിമുതല്‍ പൊതുപരീക്ഷ നടക്കും.

തമിഴ്, മറാത്തി, അസ്സമി, ബംഗ്ലാ, തെലുങ്ക്, ഗുജറാത്തി എന്നീ ഭാഷകളില്‍ പരീക്ഷയെഴുതാനും അനുമതിയുണ്ട്. എന്നാല്‍ ഇനി സംസ്ഥാനസര്‍ക്കാരുകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും പരീക്ഷനടത്തി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവില്ല.

stethoscope

2013ല്‍ വിജ്ഞാപനം ഉപയോഗപ്പെടുത്തി ബിരുദ ബിരുദാനന്തര മേഖലകളില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ അന്ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് ) പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ പരീക്ഷ റദ്ദുചെയ്തുകൊണ്ടാണ് വിധിയുണ്ടായത്.

ഒക്ടോബറില്‍ നടന്ന മെഡിക്കല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു.

English summary
In a significant move, Union Health Minister J P Nadda has approved the Medical Council of India’s recommendation for an amendment to the Indian Medical Council (IMC) Act that will empower it to hold a nationwide common medical entrance test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X