• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുടക്കം 1500 രൂപയിൽ: 2000 കോടി വിറ്റുവരവുള്ള കമ്പനി ഉടമ, സുഗന്ധ വ്യഞ്ജനങ്ങളുടെ പിതാവ് ധരംപാൽ ഗുലാത്തി അന്തരിച്ചു

ദില്ലി: ഇന്ത്യയിലെ മുൻനിര സുഗന്ധ വ്യജ്ഞന കമ്പനി എം‌ഡി‌എച്ച് മസാല ബ്രാൻഡിന്റെ ഉടമ ധരംപാൽ ഗുലാത്തി അന്തരിച്ചു. വ്യാഴാഴ്ചയാണ് 97 കാരനായ ധരംപാൽ ഗുലാത്തി മരിച്ചത്. "മഹാഷെ" എന്ന പേരിൽ അറിയപ്പെടുന്ന ധരംപാൽ ഗുലാത്തി ആഴ്ചകളോളം ദില്ലിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. ചുവന്ന തലപ്പാവ്, മുത്ത് മാല എന്നിവ ധരിച്ച് എംഡിഎച്ച് ഉൽ‌പ്പന്നങ്ങളെക്കുറിച്ച് പരിചിതമായ മുഖം, ധരംപാൽ ഗുലാത്തി, എം‌ഡി‌എച്ച് (മഹാഷിയൻ ഡി ഹട്ടി) യുടെ പരസ്യങ്ങളുടെ മുഖമായിരുന്നു. "അസ്ലി മസാലെ സാച്ച് സാച്ച്, എംഡിഎച്ച്, എംഡിഎച്ച്" എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് പരസ്യങ്ങൾ അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അനുസ്മരിച്ചിരുന്നു.

തേനിൽ ചൈനീസ് പഞ്ചസാര സിറപ്പ്; പതഞ്ജലി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ തേനിൽ മായം ചേർത്തെന്ന് കണ്ടെത്തൽ

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മ ഭൂഷണും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ട്വിറ്ററിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ധരം പാൽ ജി വളരെ പ്രചോദനാത്മകമായ വ്യക്തിത്വമായിരുന്നു. അദ്ദേഹം തന്റെ ജീവിതം സമൂഹത്തിനായി സമർപ്പിച്ചു. ദൈവം തന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, "കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും പ്രചോദനാത്മക സംരംഭകനായ എംഡിഎച്ച് ഉടമ ധരം പാൽ മഹാഷെ ഇന്ന് രാവിലെ അന്തരിച്ചു. ഇത്രയും പ്രചോദനാത്മകവും ഊർജ്ജസ്വലനുമായ ഒരു വ്യക്തിയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ, "സിസോഡിയ ട്വീറ്ററിൽ കുറിച്ചു.

1923ൽ പാകിസ്താനിലെ സിയാൽക്കോട്ടിൽ ജനിച്ച ഗുലാത്തി അഞ്ചാം ക്ലാസിൽ വെച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. ബംഗാൾ വിഭജനത്തോടെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. തുടർന്നാണ് തന്റെ പിതാവ് മഹാഷേ ചുണ്ണി ലാലിന്റെ സുഗന്ധ വ്യജ്ഞന ബിസിനസിൽ പങ്കാളിയാവുകയായിരുന്നു. ദില്ലിയിലെ കരോൾ ബാഗിൽ കട തുടങ്ങിയാണ് വ്യാപാരത്തിന് തുടക്കം കുറിക്കുന്നത്. പാക് അതിർത്തി കഴിഞ്ഞ് ഇന്ത്യയിലേക്കെത്തിയ ഗുലാത്തിയുടെ കുടുംബത്തിന്റെ പക്കൽ അന്ന് 1,500 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹം 2000 കോടി മൂല്യമുള്ള എംഡിഎച്ച് എന്ന കമ്പനി ആരംഭിക്കുന്നത്.

cmsvideo
  Pfizer vaccine got approval from British government | Oneindia Malayalam

  എംഡിഎച്ചിന്റെ സിഇഒ സ്ഥാനത്തുണ്ടായിരുന്ന ഗുലാത്തിയുടെ ശമ്പളമാകട്ടെ 25 കോടിയായിരുന്നു. മറ്റൊരു പ്രത്യേക ഫാസ്റ്റ് മൂവെബിൾ കൺസ്യൂമർ ഗുഡ്സ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഒമാരിൽ ഏറ്റവും കൂടുതൽ ശമ്പളമായിരുന്നു ഇത്. വിപണിയിലേക്ക് 62 ഉൽപന്നങ്ങൾ സംഭാവന ചെയ്യുന്ന ഈ ശൃംഖലയ്ക്ക് ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി 18 ഫാക്ടറികളാണുള്ളത്.

  English summary
  MDH Spices Owner Dharampal Gulati Dies in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X