തമിഴ്നാട്ടില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം; വൈക്കോ അറസ്റ്റില്‍, പലയിടത്തും സംഘര്‍ഷം
Recommended Video

ചെന്നൈ: തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം. മോദി തമിഴ്നാട് സന്ദര്‍ശിക്കവെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുനല്‍വേലി-കന്യാകുമാരി അതിര്‍ത്തിയില്‍ ബിജെപി പ്രവര്‍ത്തകരും എംഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ ഉള്‍പ്പെടെയുള്ള പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ വൈക്കോ അനുയായികളും പിടിയിലായി. തമിഴ്നാട് സന്ദര്‍ശിക്കുന്ന മോദിയെ കരിങ്കൊടി കാണുക്കുമെന്ന് വൈക്കോ പ്രഖ്യാപിച്ചു. കാവല്കിണറിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കാവേരി വിഷയത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെതിരെ കാണിക്കുന്നത് വഞ്ചനയാണെന്ന് വൈക്കോ പറഞ്ഞു. വൈക്കോ പ്രസംഗിക്കുന്ന വേളയിലാണ് ബിജെപി-എംഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു.
വൈക്കോ ഉള്‍പ്പെടെയുള്ള നേതാക്കളെയും ഒട്ടേറെ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. തമിഴ്നാടിനെ വഞ്ചിച്ച മോദി ഗോബാക്ക് എന്ന പ്ലക്കാര്‍ഡുമായിട്ടാണ് എംഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന വൈക്കോയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയിലേക്ക് വൈക്കോയെയും സംഘത്തെയും പോലീസ് പ്രവേശിപ്പിച്ചില്ല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications