കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം; വൈക്കോ അറസ്റ്റില്‍, പലയിടത്തും സംഘര്‍ഷം

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്‌നാട്ടില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം | Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം. മോദി തമിഴ്‌നാട് സന്ദര്‍ശിക്കവെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുനല്‍വേലി-കന്യാകുമാരി അതിര്‍ത്തിയില്‍ ബിജെപി പ്രവര്‍ത്തകരും എംഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

Vaiko

എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ ഉള്‍പ്പെടെയുള്ള പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ വൈക്കോ അനുയായികളും പിടിയിലായി. തമിഴ്‌നാട് സന്ദര്‍ശിക്കുന്ന മോദിയെ കരിങ്കൊടി കാണുക്കുമെന്ന് വൈക്കോ പ്രഖ്യാപിച്ചു. കാവല്‍കിണറിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കാവേരി വിഷയത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനെതിരെ കാണിക്കുന്നത് വഞ്ചനയാണെന്ന് വൈക്കോ പറഞ്ഞു. വൈക്കോ പ്രസംഗിക്കുന്ന വേളയിലാണ് ബിജെപി-എംഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകും; ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നോട് പറഞ്ഞു- പവന്‍ കല്യാണ്‍

വൈക്കോ ഉള്‍പ്പെടെയുള്ള നേതാക്കളെയും ഒട്ടേറെ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. തമിഴ്‌നാടിനെ വഞ്ചിച്ച മോദി ഗോബാക്ക് എന്ന പ്ലക്കാര്‍ഡുമായിട്ടാണ് എംഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന വൈക്കോയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയിലേക്ക് വൈക്കോയെയും സംഘത്തെയും പോലീസ് പ്രവേശിപ്പിച്ചില്ല.

English summary
MDMK, BJP workers clash ahead of PM visit, Vaiko arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X