രാജ്യസഭാ എംപി വൈക്കോ ആശുപത്രിയിൽ: ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, തേനിയിലെ പ്രചാരണം റദ്ദാക്കി!!
ചെന്നൈ: എംഡിഎംകെ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വൈക്കോ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്ന് ഞായറാഴ്ച മധുരൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ തേനി ജില്ലയിൽ ആഗസ്റ്റ് 21, 22,23 തിയ്യതികളിൽ നടത്താനിരുന്ന പ്രചാരണം മാറ്റിവെച്ചിട്ടുണ്ട്.
തേനിയിൽ ന്യൂട്രിനോ പദ്ധതിക്കെതിരെ നടക്കുന്ന പൊതുജന പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള നീക്കം ഇതോടെ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ പ്രശ്നത്തിൽ അണക്കെട്ട് പുതുക്കിപ്പണിയണമെന്ന കേരളം ആവശ്യം എതിർത്തത് വൈ ഗോപാലസ്വാമി എന്ന വൈക്കോ ആയിരുന്നു.

മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ലോക്സഭാംഗമായിരുന്ന വൈക്കോ തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നാണ് പാർലമെന്റിലെത്തിയത്. നേരത്തെ ശ്രീലങ്കയിലെ തമിഴ്പുലികൾക്ക് വേണ്ടിയും ശ്രീലങ്കൻ തമിഴരുടേയും അഭിഭാഷകനായും വൈക്കോ നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications