കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ല

Google Oneindia Malayalam News

ചെന്നൈ: രാജ്യദ്രോഹ കേസില്‍ പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവ് വൈക്കോ എന്ന വി ഗോപാലസ്വാമി കുറ്റക്കാരനെന്ന് ചെന്നൈ കോടതി കണ്ടെത്തി. ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2009ല്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണം. എന്നാല്‍ വൈക്കോയുടെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തു.

Vaiko

ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു രാജ്യമായി നിലനില്‍ക്കാന്‍ സാധ്യതയില്ല എന്ന പരാമര്‍ശമാണ് വൈക്കോക്കെതിരായ കേസിന് ആധാരം. നാന്‍ കുറ്റം സാതുഗിറേന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വൈക്കോ. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്.

ഡിഎംകെ നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി. അന്ന് ഡിഎംകെയുടെ ശത്രുപാളയിലായിരുന്നു വൈക്കോ. എന്നാല്‍ ഇന്ന് അദ്ദേഹം ഡിഎംകെയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി വൈക്കോയുടെ പേരാണ് ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് കോടതി വിധി വന്നിരിക്കുന്നത്.

യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്‍യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്‍

വൈക്കോയുടെ എംഡിഎംകെയ്ക്ക് നിലവില്‍ ഒരു രാജ്യസഭാംഗവും ഇല്ല. വൈക്കോയെ നിര്‍ദേശിച്ചിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഡിഎംകെയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മൂന്ന് തവണ രാജ്യസഭാംഗമായിട്ടുണ്ട് വൈക്കോ. അഭിഭാഷകനായ വൈക്കോ നല്ല പ്രാസംഗികനുമാണ്. തമിഴ്പുലികളെ പിന്തുണച്ച് സംസാരിച്ചതിന് 2002ല്‍ ജയലളിത സര്‍ക്കാര്‍ പോട്ട നിയമപ്രകാരം വൈക്കോയെ അറസ്റ്റ് ചെയ്തിരുന്നു. വെല്ലൂര്‍ ജയില്‍ ഒരുവര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ഇദ്ദേഹത്തിനെതിരായ കേസ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

English summary
MDMK's Vaiko Sentenced To One Year In Jail For Sedition, But Suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X