Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആമിറിനു പറയാന്‍ ഉള്ളത് കൂടി ഒന്നു കേള്‍ക്കൂ...

ദില്ലി: വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇനിയും ആമിര്‍ഖാന് കഴിയില്ല. ഈ നിശബ്ദത വീണ്ടും തെറ്റിധാരണയിലേക്ക് വഴി തെളിക്കും എന്നത് കൊണ്ടാകും നടന്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായത്. ഭാര്യയോടും മക്കളോടും മുംബൈയില്‍ നിന്നും മാറി നില്‍ക്കാന്‍ ആമിര്‍ ആവശ്യപ്പെട്ടു എന്നായിരുന്നു അവസാനം വന്ന വാര്‍ത്ത.

' രാജ്യം വിട്ടു പോകുന്നതിന് താനും ഭാര്യ കിരണും ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ എന്നല്ല ഒരിക്കലും ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ പോകില്ല, ഇന്ത്യയാണ് എന്റെ രാജ്യം, ഇവിടെ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഞാന്‍ എന്റെ രാജ്യത്തെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തത്. ഞാന്‍ പറഞ്ഞു എന്ന് ആരോപിക്കുന്നതൊന്നും സത്യമല്ല, പറഞ്ഞതിന്റെ നേരെ വിപരീതമായാണ് പുറം ലോകം അറിഞ്ഞത്.' ആമിര്‍ പറഞ്ഞു.

aamir-bday

രാജ്യം വിട്ട് പോകാമെന്ന ഭാര്യ കിരണിന്റെ വാക്കുകളാണ് പലരും ആയുധമാക്കി എടുത്തത്. എന്നാല്‍ തന്നോട് വ്യക്തിപരമായി പറഞ്ഞ കാര്യത്തെ സമൂഹത്തിന് മുന്നിലേക്ക് എടുത്തിട്ട് വഷളാക്കുകയായിരുന്നു. മക്കളെ കുറിച്ച് ആലോചിക്കുന്ന ഒരു അമ്മയുടെ വിഷമം മാത്രമാണ് കിരണ്‍ പറഞ്ഞതെന്നും ആമിര്‍ കൂട്ടി ചേര്‍ത്തു.

സിനിമാ രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് തൊട്ടു പിന്നാലെ കാണ്‍പൂര്‍ കോടതി രാജ്യദ്രോഹ കുറ്റത്തിനും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ 1നാണ് ന്യായവിചാരണ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+