Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്റ്‌സ് അഴിച്ചു... എന്നിട്ട് നടിയോട് പറഞ്ഞത്; മീ ടുവിൽ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യയില്‍ തനുശ്രീ ധത്ത തുറന്നുവിട്ട മീ ടൂ കാമ്പയിന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളിലൂടെ ആണ് മുന്നോട്ട് പോകുന്നത്. അതില്‍ കേരളത്തില്‍ നിന്നുള്ള മുകേഷും ഗോപി സുന്ദറും വരെ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ ആരിലും അമ്പരപ്പുണ്ടാക്കുന്നവയാണ്.

സംവിധായകന്‍ ആയ സാജിദ് ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ സിനിമ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉണ്ട്. സാജിദ് ഖാനില്‍ ഒതുങ്ങുന്നില്ല ബോളിവുഡിലെ മീ ടൂ കാമ്പയിന്‍ വെളിപ്പെടുത്തലുകള്‍ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ടിവി ഷോകളിലൂടെ പേരെടുത്ത സാജിദ് ഖാന്‍ എത്ര വൃത്തികെട്ട രീതിയില്‍ ആണ് സ്ത്രീകളോട് ഇടപെട്ടിരുന്നത് എന്ന് തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

എല്ലാം സെക്‌സിനെ കുറിച്ച്

എല്ലാം സെക്‌സിനെ കുറിച്ച്

അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലേക്കുള്ള അഭിമുഖത്തിനായാണ് നടി സലോനി ചോപ്ര സാജിദ് ഖാന്റെ മുന്നില്‍ എത്തുന്നത്. എപ്പോഴെങ്കിലും ലൈംഗികമായി ദുരിപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നത്രെ അയാള്‍ ആദ്യം തന്നെ ചോദിച്ചത്. എപ്പോഴെങ്കിലും ഒരു 'ബ്രെസ്റ്റ് ജോബ്' കിട്ടിയിട്ടുണ്ടോ എന്നൊക്കെയായി പിന്നീടുള്ള ചോദ്യങ്ങള്‍. എന്തൊക്കെ ആയാലും ആ ഇന്റര്‍വ്യൂ സലോമി ചോപ്ര പാസ്സാവുകയും ജോലി കിട്ടുകയും ചെയ്തു. ആ അഭിമുഖത്തിന് ശേഷം താന്‍ പൊട്ടിക്കരഞ്ഞുപോയി എന്നാണ് സലോനി വെളിപ്പെടുത്തുന്നത്.

അസിസ്റ്റന്റ് ഡയറക്ടര്‍ അല്ല, ഡയറക്ടറുടെ അസിസ്റ്റന്റ്

അസിസ്റ്റന്റ് ഡയറക്ടര്‍ അല്ല, ഡയറക്ടറുടെ അസിസ്റ്റന്റ്

നീ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ അല്ല, ഡയറക്ടറുടെ അസിസ്റ്റന്റ് മാത്രം ആണെന്നാണത്രെ ജോലി നല്‍കിയതിന് ശേഷം സാജിദ് ഖാന്‍ പറഞ്ഞത്. അസമയത്ത് വിളിച്ച് ശല്യപ്പെടുത്തല്‍ സ്ഥിരം ഏര്‍പ്പാടായിരുന്നു. രാത്രി വിളിച്ച് ധരിച്ചിരിക്കുന്ന വസ്ത്രം ഏതാണെന്ന് ചോദിക്കലായിരുന്നു പലപ്പോഴും ചെയ്യാറുള്ളത്. ബിക്കിനി ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ.

ജനനേന്ദ്രിയത്തില്‍ തൊടാന്‍ ആവശ്യപ്പെട്ടു

ജനനേന്ദ്രിയത്തില്‍ തൊടാന്‍ ആവശ്യപ്പെട്ടു

താന്‍ വേണ്ടത്ര സെക്‌സിയല്ലെന്ന രീതിയില്‍ ആയിരുന്നു സാജിദ് ഖാന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് എന്നും സലോനി വെളിപ്പെടുത്തുന്നുണ്ട്. തന്റെ ഗേള്‍ഫ്രണ്ടിനെ കുറിച്ച് എപ്പോഴും സാജിദ് ഖാന്‍ പറഞ്ഞുകൊണ്ടിരിക്കും. അതുപോലെ തന്നെ തന്റെ ജനനേന്ദ്രിയത്തിന്റെ സവിശേഷതകളെ കുറിച്ചും വിശദീകരിക്കും. ഒരിക്കല്‍ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കാന്‍ സലോനിയോട് ആവശ്യപ്പെടുകയും ചെയ്തു.

പാന്റ്‌സ് അഴിച്ചു

പാന്റ്‌സ് അഴിച്ചു

ഒരിക്കല്‍ ഒരു അഭിമുഖം തയ്യാറാക്കുന്നതിന് വേണ്ടി സലോനിയെ വിളിച്ചു. അതിനിടെ സലോനിയോട് കാലുകള്‍ അകത്തുവാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ ആയിരുന്നു അതിലും ഭീകരമായ പ്രതികരണം. പാന്റ്‌സ് അഴിച്ച് ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് സലോനിയെ പരിഹസിക്കുകയാണ് ചെയ്തത്. സലോനിയുടെ സാമീപ്യം തനിക്ക് ഒരു ഉദ്ധാരണവും ഉണ്ടാക്കുന്നില്ല എന്നായിരുന്നത്രെ സാജിദ് ഖാന്‍ പറഞ്ഞത്.

നടിയ്ക്ക് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകയ്ക്കും

നടിയ്ക്ക് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകയ്ക്കും

സലോനിയ്ക്ക് മാത്രമല്ല സാജിദ് ഖാനില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകയായ കരീഷ്മ ഉപാധ്യായും തന്റെ അനുഭവം മീ ടൂ കാമ്പയിനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖം തയ്യാറാക്കുന്നതിനായി സമീപിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മുതല്‍ വെളിപ്പെടുത്തുകയാണ് കരീഷ്മ ഉപാധ്യായ്.

സ്ത്രീകളെ തൃപ്തിപ്പെടുത്തല്‍

സ്ത്രീകളെ തൃപ്തിപ്പെടുത്തല്‍

അഭിമുഖത്തിനിടെ, തന്റെ അസാധാരണ വലിപ്പമുള്ള ജനനേന്ദ്രിയത്തെ കുറിച്ചും തനിക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനുള്ള കഴിവിനെ കുറിച്ചും ആയിരുന്നത്രെ സാജിദ് ഖാന്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് അവഗണിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ല. തന്റെ ഡിവിഡി ശേഖരം കാണിച്ചുതരാം എന്ന് പറഞ്ഞ് മുറിവിട്ട സാജിദ് ഖാന്‍ തിരിച്ചെത്തിയത് ലിംഗ പ്രദര്‍ശനം നടത്തിക്കൊണ്ടാണെന്നും കരീഷ്മ വെളിപ്പെടുത്തുന്നുണ്ട്. അതിന് ശേഷം തനിനെ കടന്നുപിടിക്കുകയും കഴുത്തില്‍ നക്കുകയും ചെയ്തു. അയാളെ തള്ളിമാറ്റി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കരീഷ്മ പറയുന്നു.

വീണ്ടും അപമാനം

വീണ്ടും അപമാനം

അന്ന് തിരികെയുള്ള യാത്രയില്‍ മുഴുവന്‍ താന്‍ കരയുകയായിരുന്നു എന്നും കരീഷ്മ പറയുന്നു. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം എടിവിയില്‍ ഒരുപരിപാടിയില്‍ സാജിദ് ഖാനൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. മര്യാദയ്ക്ക് പെരുമാറണം എന്ന് അയാളോട് അന്ന് പറയുകയും ചെയ്തു. നീ ഇപ്പോള്‍ പഴയതിനേക്കാളും തടിച്ചിട്ടുണ്ട്, അതുകൊണ്ട്, ഒരു പങ്കായം കൊണ്ട് പോലും നിന്നെ ഞാന്‍ തൊടില്ലെന്നായിരുന്നത്രെ പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞത്.

സുഭാഷ് ഗായ് ബലാത്സംഗം ചെയ്തു

സുഭാഷ് ഗായ് ബലാത്സംഗം ചെയ്തു

ബോളിവുഡിലെ വിഖ്യാത സംവിധായകരില്‍ ഒരാളാണ് സുഭാഷ് ഗായ്. ഇദ്ദേഹത്തിനെതിരെ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. സുഭാഷ് ഗായ്‌ക്കൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണിത്. അന്ന് വൈകുന്നേരം വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യുന്നതിനിടെ കാറില്‍ വച്ച് കുടിക്കാന്‍ പാനീയം നല്‍കിയെന്നും. അതിന് ശേഷം തന്നെ ബോധം കെടുത്തി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നും ആണ് യുവതി പറയുന്നത്.

എഴുത്തുകാരിയായ മഹിമ കുക്രേജ് ആണ് യുവതിയുടെ അനുഭവം പുറത്തെത്തിച്ചത്.

എംജെ അക്ബര്‍ കുടുങ്ങും

എംജെ അക്ബര്‍ കുടുങ്ങും

മാധ്യമ പ്രവര്‍ത്തകനും കേന്ദ്ര മന്ത്രിയും ആയ എംജെ അക്ബറിനെതിരെ ഗുരുതര ആരോപണങ്ങള്‍ മീ ടു കാമ്പയിന്റെ ഭാഗമായി പുറത്ത് വന്നുകഴിഞ്ഞു. ലോകം ആരാധിച്ചിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു എംജെ അക്ബര്‍. എന്നാല്‍ സ്ത്രീ വിഷയത്തില്‍ അദ്ദേഹം എത്രത്തോളം വൃത്തികെട്ട മനുഷ്യന്‍ ആയിരുന്നു എന്നാണ് അദ്ദേഹത്തിന് മുന്‍കാല സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

വന്‍മരങ്ങള്‍ ഇനിയും വീഴും

വന്‍മരങ്ങള്‍ ഇനിയും വീഴും

സ്ത്രീകള്‍ക്കെതിരെ നടന്ന, നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. പലരും തുറന്ന് പറയാന്‍ തുടങ്ങിയാല്‍ വന്‍ മരങ്ങള്‍ പലതും കടപുഴകി വീഴും എന്ന് ഉറപ്പാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പല പ്രമുഖരും ഉണ്ടായേക്കും എന്നാണ് സിനിമ രംഗത്തെ അടക്കംപറച്ചിലുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+