'മീ ടൂ.' ക്യാംപെയിനിൽ ഒരു കവിത, സ്വന്തം അച്ഛന്... 11 കാരിയുടെ പൊള്ളുന്ന ലൈംഗീകാനുഭവം!!

  • Posted By:
Subscribe to Oneindia Malayalam

മീ ടു ക്യാംപെയിൻ ഇപ്പോൾ വൈറലായിരിക്കുകയാണ്. പല പ്രശസ്തരും തന്റെ പൊള്ളുന്ന ലൈംഗീകാനുഭവം പരസ്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പതിനൊന്നു കാരിയുടെ 'ഓർക്കുന്നുണ്ടോ' എന്ന കവിത മീ ടൂ ക്യാംപെയിനിലും വൈറലായിരിക്കുകയാണ്. അഫ്രീൻ ഖാൻ എന്ന പെൺകുട്ടിയുടെ കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ടു; കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു... പയ്യന്നൂരിൽ!

'ഓർക്കുന്നുണ്ടോ' എന്ന കവിതയുടെ തലക്കെട്ട് സ്വന്തം അച്ഛനോടുള്ള ചോദ്യമാണെന്ന് അഫ്രീൻ പറയുന്നു. എല്ലാ പെൺകുട്ടികളെയും പോലെ അച്ഛനായിരുന്നു അഫ്രീന്റെ വീര പുരുഷൻ. വല്ലപ്പോഴും വീട്ടിലെത്തിയിരുന്ന അച്ഛൻ എന്നും വീട്ടിൽ വന്നിരുന്നെങ്കിൽ എന്ന് അഫ്രീൻ‌ ആഗ്രഹിച്ചിരുന്നെന്ന് കവിതയിൽ പറയുന്നു. എന്നാൽ പിന്നീടൊരിക്കൽ അച്ഛൻ അമ്മയ്ക്ക് മുന്നിൽ മൂന്ന് തവണ തലാഖ് ചൊല്ലുന്ന ശബ്ദമാണ് പിന്നീട് കേട്ടെതെന്നും പെൺകുട്ടി പറയുന്നു.

രണ്ടാനച്ഛന്റെ കൂടെ തനിച്ചായ ദിവസം

രണ്ടാനച്ഛന്റെ കൂടെ തനിച്ചായ ദിവസം

പിന്നീട് അമ്മ വേറൊരുവ വിവാഹം ചെയ്തു. എന്നും ചോക്ലേറ്റ് കൊണ്ടുവരുന്ന രണ്ടാനച്ഛനെയും കിട്ടി. എന്നാൽ രണ്ടാനച്ഛനോടൊപ്പം അമ്മ തനിച്ചാക്കി പോയപ്പോഴാണ് അന്ഷ്ട സംഭവങ്ങൾ നടന്നതെന്ന തന്റെ കവിതയിൽ അഫ്രീൻ പറയുന്നു.

കാലിലൂടെ എന്തോ.....

കാലിലൂടെ എന്തോ.....

അഫ്രീൻ നല്ല ഉറക്കത്തിൽ വഴുതി വീണ സമയം കാലിലൂടെ എന്തോ ഇവയുന്നതായി തോന്നുകയായിരുന്നു. എന്നാൽ അത് തോന്നലല്ലെന്ന് പിന്നീട് അഫ്രീന് മനസിലായി.

ശരീരമാസകലം സ്പർശിക്കുന്നു

ശരീരമാസകലം സ്പർശിക്കുന്നു

ഇരുട്ടിൽ ഒരാൾ ശരീരമാസകലം സ്പർശിക്കുകയായിരുന്നു. ഞെട്ടലോടെ എന്താണ് സംഭവിക്കുന്നതെന്ന് അപ്രീൻ തിരിച്ചറിയുകായായിരുന്നു. ' അമ്മയോട് ഞാൻ പറയും... ദൂരെ പോകൂ' രണ്ടാനച്ഛൻ അതൊന്നും ശ്രദ്ധിച്ചില്ല.

രണ്ടാനച്ഛന്റെ ആർത്തി

രണ്ടാനച്ഛന്റെ ആർത്തി

എങ്ങിനെയെങ്കിലും ഇരയെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ടാനച്ഛൻ ആർത്തിയോടെ ആക്രമണം തുടരുകയായിരുന്നു.

നിലവിളിയോടെ ചാടി എഴുന്നേറ്റു

നിലവിളിയോടെ ചാടി എഴുന്നേറ്റു

ആദ്യം ഒന്ന് പതറിയെങ്കിലും ധൈര്യവും ബോധവും വീണ്ടെടുത്ത അഫ്രീൻ നിലവിളിയോടെ ചാടി എഴുന്നേൽക്കുകയായിരുന്നു.

രണ്ട് ദിവസം മുറിക്കുള്ളിൽ

രണ്ട് ദിവസം മുറിക്കുള്ളിൽ

രണ്ടാനച്ഛനെ തള്ളിമാറ്റിയ ശേഷം മുറിയിൽ കയറി കതകടച്ചു. രണ്ടു ദിവസം കഴിഞ്ഞ് അമ്മ വന്നതിന് ശേഷമാണ് അഫ്രീൻ കതക് തുറന്നത്.

ദുരന്തത്തിന് ശേഷമെഴുതിയ വരി

ദുരന്തത്തിന് ശേഷമെഴുതിയ വരി

' ഓർക്കുന്നുണഅടോ അച്ഛാ എന്നെ...? അച്ഛൻ എന്നെ ഉപേക്ഷിച്ചത് വേട്ട നായ്ക്കളുടെ ഭക്ഷണമാക്കാനായിരുന്നോ...? അറിയുന്നുണ്ടോ എന്റെ അനുഭവം...? എനിക്കെന്നും ചോക്ലേറ്റ് തന്ന എന്നോടൊപ്പം പുഞ്ചിരിച്ച, പ്രോത്സാഹിപ്പിച്ചയാൾ, അച്ഛൻ എന്ന് തന്നെ ഞാൻ വിളിച്ച രണ്ടാനച്ഛനാണ് എന്നെ നശിപ്പിക്കാൻ ശ്രമിച്ചത്.' എന്ന് ആ ദുരന്തത്തിനു ശേഷം അഫ്രീൻ എഴുതി.

അഞ്ച് മിനുട്ട് ദൈർഘ്യമുള്ള കവിത

പൊതുവേദിയിലായിരുന്നു അഫ്രീന്റെ കവിത അവരണം. യൂട്യൂബിൽ അഞ്ച് മിനുട്ട് ദൈർഘ്യമുള്ള കവിത മുന്ന ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

English summary
Me too campaign viral video

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്