കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ദമെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പാകിസ്താനിൽ ജയിലിൽ കഴിയുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പാകിസ്താന് അനുകൂലമായ മൊഴി നൽകുന്നതിന് സമ്മർദ്ദമുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യൻ ചാരനാണെന്ന് സമ്മതിച്ച് പ്രസ്താവന നൽകാൻ പാകിസ്താൻ കുൽഭൂഷണെ നിർബന്ധിക്കുന്നുവെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചത്.

ഇന്ത്യക്കെതിരെ ആദ്യം ആണവായുധം പ്രയോഗിക്കില്ല: സംഘർഷം ലോകത്തെ അപടകത്തിലാക്കുമെന്ന് ഇമ്രാൻ ഖാൻഇന്ത്യക്കെതിരെ ആദ്യം ആണവായുധം പ്രയോഗിക്കില്ല: സംഘർഷം ലോകത്തെ അപടകത്തിലാക്കുമെന്ന് ഇമ്രാൻ ഖാൻ

 ആവർത്തിച്ചത് പാക് വാദങ്ങൾ

ആവർത്തിച്ചത് പാക് വാദങ്ങൾ

കൂടിക്കാഴ്ചക്കിടെ പാക് വാദങ്ങളാണ് കുൽഭൂഷൺ യാദവ് ആവർത്തിച്ചതെന്നും ഇത് പാകിസ്താനിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പറഞ്ഞത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാശംങ്ങൾ കുൽഭൂഷൺ യാദവിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗൌരവ് അലുവാലിയ ആണ് തിങ്കളാഴ്ച നയതന്ത്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇരവരും തമ്മിലുള്ള കൂടിക്കാഴ്ച.

 നീതി ഉറപ്പാക്കുമെന്ന്

നീതി ഉറപ്പാക്കുമെന്ന്

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് ഇന്ന് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു അപഹാസ്യപരമായ നീക്കത്തിലൂടെ കുൽഭൂഷണ് വിധിച്ച വധശിക്ഷ പുനപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇന്ത്യ പരിശോധിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ കൂട്ടിച്ചേർത്തു. കുൽഭൂഷൺ യാദവിന് നീതി നേടിക്കൊടുക്കുന്നതിനും എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി


കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. വിധി പുറത്തുവന്ന് ആഴ്ചകകൾക്ക് ശേഷമാണ് പാകിസ്താൻ ഇന്ത്യൻ സ്ഥാനപതി- കുൽഭൂഷൺ കൂടിക്കാഴ്ച അനുവദിച്ചത്. പാക് സബ് ജയിലിൽ വെച്ചാണ് കുൽഭൂഷണ് നയതന്ത്ര സഹായം നൽകുന്നതിനായി ഗൌരവ് അലുവാലിയയുമായുള്ള കൂടിക്കാഴ്ച നടന്നതെന്നാണ് മാധ്യമറിപ്പോർട്ട്. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 പാക് നിലപാട് തള്ളി ഇന്ത്യ

പാക് നിലപാട് തള്ളി ഇന്ത്യ

പാകിസ്താൻ കുൽഭൂഷണെ അറസ്റ്റ് ചെയ്ത് മുതലുള്ള അനൌദ്യോഗിക വാദങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ഇന്ത്യ പുലർത്തുന്ന പ്രതീക്ഷ. നേരത്തെ പാകിസ്താൻ കുൽഭൂഷണ് ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകാമെന്ന് പാകിസ്താൻ സമ്മതിച്ചെങ്കിലും പാകിസ്താൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ മുന്നോട്ടുവെച്ചതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല. ഇതോടെ തിങ്കളാഴ്ച കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് പാകിസ്താൻ ഇന്ത്യയെ അറിയിക്കുകയായിരുന്നു. 2019 ജൂലൈ 17നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.

 അറസ്റ്റ് എവിടെ വച്ച്...

അറസ്റ്റ് എവിടെ വച്ച്...


മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ ഇറാനിൽ നിന്ന് പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ഇറാനിൽ ബിസിനസ് ആവശ്യത്തിന് പോയപ്പോഴായിരുന്നു കുൽഭൂഷൺ യാദവിനെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയുടെ ഹർജിയിൽ വാദം കേട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞുവെച്ചിരുന്നു. കുൽഭൂഷൺ യാദവിന് കോൺസുലർ ആക്സസ് നിഷേധിച്ചത് വിയന്ന കൻവെൻഷന്റെ ലംഘനമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. ബലൂചിസ്താനിൽ നിന്ന് 2016 മാർച്ച് മൂന്നിന് കുൽഭൂഷണെ അറസ്റ്റ് ചെയ്തതെന്നാണ് പാക് വാദം. എന്നാൽ വർഷങ്ങൾക്ക് ശേഷവും പാക് വാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല.

English summary
MEA about conversation with Kulbushan Yadhav after allowance of consular access
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X