കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി, ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് കേന്ദ്രസഹായം

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: തങ്ങള്‍ നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക ഇരായാക്കപ്പെടുന്നെന്ന് കാട്ടി മൂന്ന് ഉഗാണ്ടന്‍ വനിതകള്‍ നല്‍കിയ പരാതിയിന്മേല്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായം. ഖിര്‍കിയില്‍ താമസിയ്ക്കുന്ന വനിതകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്താണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും കാട്ടി വിദേശ കാര്യമന്ത്രാലയം ഉഗാണ്ടന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. ദില്ലി സര്‍ക്കാരിനോടും വിഷയം ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ദില്ലി സര്‍ക്കാര്‍ മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.

ഒരുമാസം മുന്‍പാണ് ഉഗാണ്ടന്‍ സ്ത്രീകള്‍ താമസിയ്ക്കുന്ന ഖിര്‍കിയില്‍ വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും നടക്കുന്നു എന്നാരോപിച്ചാണ് നിയമന്ത്രിയായ സോമനാഥ് ഭാരതി രാത്രി സ്ത്രീകളുടെ വീടുകള്‍ റെയ്ഡ് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രദേശത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നതും ഉഗാണ്ടന്‍ സ്ത്രീകളാണ്. ഖിര്‍കിയില്‍ നിന്ന് മാറാന്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്നതായി സ്ത്രീകള്‍ പറഞ്ഞു.

English summary
The Ministry of External Affairs, the DCW, and the Delhi Police have swung into action after 3 Ugandan women gave powerful testimonies alleging that they were forced into an illegal sex racket in the capital's Khirki extension area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X