കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയെന്ന് വിദേശകാര്യമന്ത്രാലയം: പുതിയത് നൽകില്ലെന്ന്

Google Oneindia Malayalam News

ദില്ലി: പീഡനക്കേസിൽ കുറ്റാരോപിതനായ വിവാദ ആൾദൈവം നിത്യാനന്ദ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വെബ്സൈറ്റ് ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല ഒരു രാജ്യമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയ കേന്ദ്രസർക്കാർ പുതിയതിനായി സമർപ്പിച്ച അപേക്ഷയും തള്ളിക്കളഞ്ഞിരുന്നു.

 എന്‍ആര്‍സി ബില്ലിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം, പക്ഷേ.... മമത ബാനര്‍ജി പറയുന്നത് ഇങ്ങനെ എന്‍ആര്‍സി ബില്ലിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം, പക്ഷേ.... മമത ബാനര്‍ജി പറയുന്നത് ഇങ്ങനെ

കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ച സംഭവത്തെത്തുടർന്നാണ് ഗുജറാത്ത് പോലീസ് നിത്യാനന്ദക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ നിത്യാനന്ദയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

swami-nithyananda-

നിത്യാനന്ദ സ്വന്തമായി ഹിന്ദുരാഷ്ട്രമുണ്ടാക്കിയെന്ന റിപ്പോർട്ടുകളോടാണ് ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നത് പോലെയവ്വ ഒരു രാജ്യമുണ്ടാക്കുന്നതെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്ത്യ വിട്ട നിത്യാതനന്ദ ഇക്വഡോറിലെ ഒരു ദ്വീപിലെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്.

"ഞങ്ങൾ നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കി. പോലീസിൽ നിന്നുള്ള ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഞങ്ങൾ രണ്ടാമത്തേതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടില്ല. ഇക്വഡോർ അഭയം നൽകിയ നിത്യാനന്ദയെ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. നിത്യാനന്ദയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ മറ്റ് വിദേശരാജ്യങ്ങളോട് ആവശ്യപ്പെടും. ഞങ്ങൾ കാത്തിരിപ്പിലാണ്" രവീഷ് കുമാർ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് നിത്യാനന്ദക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ പുറത്തുവരുന്നത്. ഇതിന് ശേഷം നിത്യാനന്ദ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനും ലഭിച്ചിരുന്നില്ല. കോസ്മിക് രാജ്യത്തിന് രൂപം നൽകിയെന്നും ഗോൾഡൻ പാസ്പോർട്ട് ലഭിച്ചെന്നുമായിരുന്നു നിത്യാനന്ദയുടെ വാദം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഫോളോവർമാരുള്ള നിത്യാനന്ദ യൂട്യൂബ് ചാനലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇക്വഡോറിൽ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു രാഷ്ട്രത്തിന് രൂപം നൽകിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു.

English summary
MEA cancells self styled God man Nithyananda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X