കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പ്രസ്താവന നിരുത്തരവാദപരം, അപലപിച്ച് ഇന്ത്യ... രവിഷ് കുമാറിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ നേതാക്കളുടെ വിവാദ പ്രസ്താവനകളില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ പാകിസ്താന്‍ നേതാക്കളുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലാണ പാകിസ്താന്‍ തലയിടുന്നത്. ഇത് നിരുത്തരവാദപരമായ പ്രസ്താവനകളാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.

1

ശിരീന്‍ മസാരി യുഎന്നിന് അയച്ച കത്തിന് പേപ്പറിന്റെ വില പോലുമില്ല. വെറുതെ ഊഹാപോഹങ്ങളാണ് പാകിസ്താന്‍ ഉണ്ടാക്കുന്നതെന്നും രാവിഷ് കുമാര്‍ പറഞ്ഞു. അതേസമയം കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ ആക്‌സസ് ലഭിക്കുന്നതിനായി പാകിസ്താന്‍ സര്‍ക്കാരുമായി ചര്‍ച്ച നട ത്തുകയാണെന്നും രവീഷ് കുമാര്‍ സൂചിപ്പിച്ചു. എന്നാല്‍ ആകാശമാര്‍ഗം അടച്ചത് സംബന്ധിച്ച് ഇന്ത്യക്ക് പാകിസ്താനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ ആകാശ പാതകളില്‍ ചിലതാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. പക്ഷേ ഇതിന് സ്ഥിരീകരണമില്ലെന്നും രാവിഷ് കുമാര്‍ പറഞ്ഞു. അതേസമയം ജമ്മു കശ്മീരിലെ ആശുപത്രികളില്‍ യാതൊരു സൗകര്യ കുറവുകളും ഇല്ല. മരുന്നുകള്‍ക്കും ഇവിടെ ക്ഷാമമില്ല. കശ്മീരില്‍ ഒരാള്‍ക്ക് പോലും മരുന്നോ ചികിത്സയോ ലഭിക്കാത്തത് കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. കശ്മീരിലെ സാഹചര്യങ്ങള്‍ പതിയെ മാറി കൊണ്ടിരിക്കുകയാണ്. നല്ല രീതിയിലുള്ള മാറ്റമാണുള്ളതെന്നും രാവിഷ് കുമാര്‍ വ്യക്തമാക്കി.

പാകിസ്താന്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുകയാണ്. തീവ്രവാദം അവരുടെ രാജ്യത്തിന്റെ നയമായി കൊണ്ടു നടക്കുകയാണ്. ഇക്കാര്യം അവരെ അറിയിച്ചതാണ്. അതിനുള്ള തെളിവുകളും കൈയ്യിലുണ്ട്. സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാനാണ് ആദ്യം പാകിസ്താന്‍ ശ്രമിക്കുന്നത്. പാകിസ്താന്‍ സ്വബോധമുള്ള അയല്‍രാജ്യത്തെ പോലെ പെരുമാറണമെന്നും രവീഷ് കുമാര്‍ പറഞ്ഞു.

 ഭീമാ കൊറേഗാവ് കേസ്; വാര്‍ ആന്‍ഡ് പീസില്‍ ദേശവിരുദ്ധത ഉണ്ടെന്ന് കോടതി, മറുപടി ഇങ്ങനെ ഭീമാ കൊറേഗാവ് കേസ്; വാര്‍ ആന്‍ഡ് പീസില്‍ ദേശവിരുദ്ധത ഉണ്ടെന്ന് കോടതി, മറുപടി ഇങ്ങനെ

English summary
mea condemns pak leaderships irresponsible remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X