കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിലടക്കം നടപ്പാക്കാമെന്ന് കമ്മീഷന്‍!!

Google Oneindia Malayalam News

ദില്ലി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ചിരകാല അഭിലാഷമായ പ്രവാസി വോട്ടിന് അവസരമൊരുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസി വോട്ടിന് സമ്മതമറിയിച്ചിരിക്കുകയാണ്. ഇ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താമെന്ന് നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വേദശ കാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയിലാണ് അവര്‍ കത്ത് നല്‍കിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടര്‍ പട്ടികയിലുള്ളത്.

1

കേരളം അടക്കം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഇടങ്ങളില്‍ പ്രവാസി വോട്ട് നടപ്പിലാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എന്‍ആര്‍ഐ പൗരന്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്ത് നിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴിയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം ചില കടമ്പകള്‍ വോട്ടിംഗ് അവകാശം വരുന്നതിന് മുമ്പുണ്ടാവും. ഇക്കാര്യം എല്ലാവരുമായും കൂടിക്കാഴ്ച്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമേ നിയമം പ്രാബല്യത്തില്‍ വരൂ.

കാലങ്ങളായി തപാല്‍ ബാലറ്റ് വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. യാത്രാ ചെലവും തൊഴില്‍പരമായ കാര്യങ്ങളും കാരണം ഇന്ത്യയിലേക്ക് വന്ന് വോട്ട് ചെയ്യുക അസാധ്യമാണെന്ന് പ്രവാസികള്‍ പറയാറുണ്ട്. കൊവിഡിന് ശേഷം ഇത് ശക്തമായിരുന്നു. ഫോം 12 വഴി റിട്ടേണിംഗ് ഓഫീസറോട് പ്രവാസി വോട്ടിനായി എന്‍ആര്‍ഐക്ക് ആവശ്യപ്പെടാം. ഒരു തപാല്‍ ബാലറ്റ് ഇലക്ട്രോണിക്കായും നല്‍കും. കേരളം, അസം, ബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലാവും ഇത് ആദ്യമായി ലഭ്യമാക്കുക.

അതേസമയം തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷ ലഭിച്ചിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതും കൃത്യമായി പൂരിപ്പിച്ചതുമായ തപാല്‍ ബാലറ്റ്, പ്രവാസിയുടെ ഇന്ത്യയിലെ നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് വോട്ടെണ്ണല്‍ ദിവസം എട്ട് മണിക്ക് മുമ്പേ മടക്കി നല്‍കണം. നവംബര്‍ 27നാണ് നിയമ സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചത്. പ്രവാസികള്‍ക്ക് തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേഗദതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
mea gives nod to election commission's proposal on postal ballot facility to nri's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X