കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്:ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങി,എയർലിഫ്റ്റിന് തയ്യാറെന്ന് എയർഇന്ത്യ

Google Oneindia Malayalam News

ദില്ലി: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ,ഹൂബെ എന്നീ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് സജീവമായി നടക്കുന്നത്. വൈറസ് വ്യാപനം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നത് തടയാൻ ചൈന നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ഇതിനകം നൂറിലധികം പേരാണ് ചൈനയിൽ മരണമടഞ്ഞത്. 4515 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേതിനെക്കാൾ വേഗത്തിലാണ് രോഗം ഇപ്പോൾ കുടുതൽ പേരിലേക്ക് വ്യാപിക്കുന്നത്.

ചൈനയിൽ നിന്ന് തിങ്കളാഴ്ച തിരിച്ചെത്തിയ മൂന്ന് പുരുഷന്മാരെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചുമയുടേയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 430 പേർ നിരീക്ഷണത്തിൽ

430 പേർ നിരീക്ഷണത്തിൽ

ചൈനയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ 430 പേർ നിരീക്ഷണത്തിലാണുള്ളത്. ഇവരിൽ ഏറെപ്പേരും പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നാണ് എത്തിയിട്ടുള്ളത്. മെഡിസിൻ വിദ്യാർത്ഥികളായ 45 ഇന്ത്യക്കാർ ജിംഹാഘാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിന്റെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർ അധികൃതരോട് അടിയന്തര സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 എയർലിഫ്റ്റിന് സന്നദ്ധമെന്ന്

എയർലിഫ്റ്റിന് സന്നദ്ധമെന്ന്


423 സീറ്റുള്ള എയർഇന്ത്യയുടെ ജംബോ വിമാനം ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മുംബൈയിൽ നിന്ന് പുറപ്പെടാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എയർ ഇന്ത്യയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്.

 ചൈനീസ് സർക്കാരുമായി ചർച്ചയെന്ന്

ചൈനീസ് സർക്കാരുമായി ചർച്ചയെന്ന്

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൈനീസ് വിദേശ കാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വുഹാനിലേക്ക് വിമാനമയക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ചൈനീസ് സർക്കാരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യക്കാരെ വിമാനമാർഗ്ഗം തിരിച്ചെത്തിക്കുന്നതിന് കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിനെ വിശ്വസിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് ആർക്കും തന്നെ രോഗബാധയില്ലെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 രണ്ട് ആഴ്ച നിരീക്ഷണത്തിൽ

രണ്ട് ആഴ്ച നിരീക്ഷണത്തിൽ


ചൈനയിൽ നിന്ന് തിരിച്ചെത്തിക്കുന്ന ഇന്ത്യക്കാരെ രണ്ടാഴ്ച നിരീക്ഷണത്തിൽ വയ്ക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ മന്ത്രി കൂട്ടിച്ചേർത്തിരുന്നു. അവർക്ക് ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 വിമാനമിറങ്ങാൻ അനുമതി

വിമാനമിറങ്ങാൻ അനുമതി


വുഹാൻ നഗരത്തിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കായി വിമാനമിറങ്ങാൻ ചൈന അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നീക്കം. ദില്ലിയിൽ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബയുടെ അധ്യക്ഷതയിൽ ദില്ലിയിൽ ചേർന്ന ഉന്നതതല യോഗത്തെ തുടർന്നാണ് നീക്കം.

English summary
MEA makes formal request to China to facilitate evacuation of Indians in Wuhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X